IdukkiKeralaLatest

പുതിയ സന്നദ്ധ സേനയുമായി സ്റ്റുഡന്റ് പോലീസ് വോളന്റിയര്‍ കോര്‍പ്‌സ് (SVC)

“Manju”

ശ്രീജ.എസ്

ഇടുക്കി: 2010 മുതല്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായി പ്രവര്‍ത്തിച്ചു വന്നവരെ ഉള്‍പ്പടെുത്തി സംസ്ഥാനത്തെ സ്‌കൂളുകളില്‍ പുതിയ ഒരു സന്നദ്ധ സേന രൂപം കൊള്ളുന്നു. സ്റ്റുഡന്റ് പോലീസ് വോളണ്ടിയര്‍ കോര്‍പ്‌സ് (SVC) എന്ന് പേര് നല്‍കിയിരിക്കുന്ന സംഘടനയില്‍ 40000/ കേഡറ്റുകള്‍ ഇതിനകം പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. സംസ്ഥാന എസ് പി സി ഡയറക്ടറേറ്റ് ആണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. ഇന്ന് വരെ 100000 ത്തോളം പേര്‍ പരിശീലനം പൂര്‍ത്തിയാക്കി പാസ് ഔട്ടായതായിട്ടാണ് കണക്കാക്കുന്നത്. ഇവരെയെല്ലാം എസ് വി സിയില്‍ ഭാഗമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സേവനം സമൂഹത്തില്‍ തുടര്‍ന്നും നിലനിര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. അവശത അനുഭവിക്കുന്ന കുട്ടികളെ സഹായിക്കല്‍ ലഹരി വിരുദ്ധ ബോധവത്കരണം, പ്രകൃതി സംരക്ഷണം, രക്തദാനം തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുന്നു.

സേനയുടെ ആദ്യ പരിപാടി ”പുത്തനുടുപ്പും പുസ്തകവും” എന്ന പേരില്‍ സംസ്ഥാനത്താകമാനം നടക്കുന്നതിന്റെ ഭാഗമായി നവംബര്‍ 14 ന് ഇടുക്കി ജില്ലയിലും സംഘടിപ്പിച്ചിട്ടുണ്ട്. ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങളും, പുതുവസ്ത്രങ്ങളും, കളിക്കോപ്പുകളും, മറ്റ് അവശ്യ വസ്തുക്കളും, ശിശുദിനത്തില്‍ സമ്മാനമായി നല്‍കും. ഇതിനായി നവംബര്‍ 1 മുതല്‍ 37 എസ് പി സി യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഓരോ യൂണിറ്റിലും കളക്ഷന്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button