InternationalLatest

പരിശീലനക്കളരിക്ക് തുടക്കമായി

“Manju”

മനാമ: ബഹ്റൈന്‍ മാര്‍ത്തോമ ഇടവക മിഷന്‍ ആത്മായ പരിശീലനക്കളരിക്ക് തുടക്കമായി.മാര്‍ത്തോമ കോംപ്ലെക്സില്‍ നടന്ന ചടങ്ങില്‍ ഇടവക മിഷന്‍ വൈസ് പ്രസിഡന്‍റ് ഫാ.ബിബിന്‍സ് മാത്യൂസ് ഓമനാലി അധ്യക്ഷത വഹിച്ചു. ബഹ്റൈന്‍ സി.എസ്.ഐ മലയാളി ഇടവക വികാരിയും മുന്‍ കെ.സി.ഇ.സി പ്രസിഡന്‍റുമായ ഫാ. ദിലീപ് ഡേവിഡ്സണ്‍ മാര്‍ക്ക് ഉദ്ഘാടനം നിര്‍വഹിച്ചു.നാലു ദിവസങ്ങളിലായി നടക്കുന്ന ആത്മായ പരിശീലനക്കളരിയിലെ ആദ്യ ദിനം ഇടവക വികാരിയും ഇടവക മിഷന്‍ പ്രസിഡന്‍റുമായ ഫാ. ഡേവിഡ് വി. ടൈറ്റസ് ‘ക്രിസ്തീയ ശുശ്രൂഷ: അര്‍ഥം, മാനങ്ങള്‍, നിയോഗങ്ങള്‍’ എന്ന വിഷയത്തിലുള്ള പഠനകൂട്ടായ്മക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button