India

22-കാരിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചശേഷം തീകൊളുത്തി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

“Manju”

സിന്ധുമോൾ. ആർ

മുംബൈ : 22-കാരിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചശേഷം തീകൊളുത്തി കൊന്നു. മുംബൈ സ്വദേശിനിയായ യുവതിക്കാണ് പങ്കാളിയുടെ ക്രൂരതയെത്തുടര്‍ന്ന് ദാരുണാന്ത്യം സംഭവിച്ചത്. ശനിയാഴ്ചയാണ് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം .കൊലപാതകകുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. നന്ദേത് ജില്ലയില്‍ നിന്നുള്ള യുവതി അവിനാശ് രാജൂറിനൊപ്പമാണ് (25) താമസിച്ചിരുന്നത്. കൊലപാതക കാരണം വ്യക്തമല്ല .അവിനാശ് തന്നെ കൊല്ലാനായി പദ്ധതിയിടുന്നതായി അറിയില്ലായിരുന്നുവെന്ന് യുവതി മരണ മൊഴിയില്‍. വ്യക്തമാക്കിയതായി ഡിവൈഎസ്പി അന്ന സാവനന്ത് വ്യക്തമാക്കി. ആദ്യം കഴുത്ത് ഞെരിച്ച്‌ കൊല്ലാന്‍ ശ്രമിച്ചതായും, പിന്നീട് ദേഹത്തേക്ക് ആസിഡ് വലിച്ചെറിയുകയായിരുന്നു യുവതി മരണ മൊഴിയില്‍ വ്യക്തമാക്കി .

പ്രധാന റോഡില്‍ നിന്ന് 500-600 അടി അകലെയായാണ് യുവതിയുടെ ശബ്ദം കേട്ടാണ് കണ്ടെത്തിയത്. ആസിഡും പെട്രോളും ക്യാനിലും ഒരു കുപ്പിയിലും കൊണ്ടുവന്നാണ് ആക്രമണം നടത്തിയതെന്നും പോലീസ് കണ്ടെത്തി .പോലീസ് ആംബുലന്‍സുമായി എത്തിയ ശേഷം വൈകുന്നേരത്തോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.ഞായറാഴ്ച ഉച്ചയോടെ യുവതി മരിച്ചു.

രണ്ട് വര്‍ഷമായി അവിനാശും യുവതിയും ഒരുമിച്ച്‌ ജീവിക്കുകയായിരുന്നു. യുവതിയുടെ വിവാഹം മറ്റൊരാളുമായി നടത്തിയിരുന്നു ഇയാളെ ഉപേക്ഷിച്ചാണ് യുവതി അവിനാശിനോടൊപ്പം താമസിക്കാന്‍ തുടങ്ങിയത്, പുണെയിലെ ഷിറൂരിലാണ് ഇവര്‍ താമസിച്ചിരുന്നത്..

Related Articles

Back to top button