IndiaLatest

ഏറ്റവും വലിയ ജനാധിപത്യ നേതാവാണ് മോദി : അമിത്ഷാ

“Manju”

ന്യൂഡല്‍ഹി : താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ജനാധിപത്യ നേതാവാണ് നരേന്ദ്ര മോദിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദി സ്വേച്ഛാധിപതിയാണെന്ന ആരോപണങ്ങളും അമിത്ഷാ തള്ളി. വേറിട്ട രാഷ്ട്രീയ കാഴ്ചപ്പാടുള്ളവര്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ സത്യത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത് ഖേദകരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി .

“മോദിജിയെപ്പോലെ ഒരു കേള്‍വിക്കാരനെ ഇതുവരെ കണ്ടിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു. എന്ത് വിഷയത്തിലുള്ള യോഗങ്ങളുമായിക്കൊള്ളട്ടെ, മോദിജി കുറച്ച്‌ മാത്രം സംസാരിക്കുകയും മറ്റുള്ളവരെ ക്ഷമയോടെ കേട്ടിരിക്കുകയും ചെയ്യും. മറ്റുള്ളവരുടെ അഭിപ്രായത്തിന് അദ്ദേഹം വില കൊടുക്കുന്നു. അത് ആളുടെ പ്രാധാന്യം നോക്കിയല്ല. അതിനാല്‍ തന്നെ അദ്ദേഹം സ്വേച്ഛാധിപതിയാണെന്ന വാദത്തില്‍ കഴമ്പില്ല .” ഷാ പറഞ്ഞു.

‘ഏറ്റവും ജനാധിപത്യപരമായ രീതിയിലാണ് മോദിജി മന്ത്രിസഭ കൊണ്ടുപോകുന്നത്. അവിടെ ചര്‍ച്ച ചെയ്യുന്നതൊന്നും പൊതുജനങ്ങള്‍ക്ക് ചോര്‍ന്നുകിട്ടില്ല. അതിനാല്‍തന്നെ എല്ലാ തീരുമാനവും അദ്ദേഹമാണ് എടുക്കുന്നതെന്നത് തെറ്റായ അനുമാനമാണ്. അദ്ദേഹം എല്ലാവരുമായും ചര്‍ച്ച ചെയ്യുകയും എല്ലാവരേയും കേള്‍ക്കുകയും ചെയ്യും. ഗുണവും ദോഷവും വിലയിരുത്തും. അന്തിമ തീരുമാനം അദ്ദേഹമാണ് എടുക്കുന്നത്. എന്തെന്നാല്‍ അദ്ദേഹം പ്രധാനമന്ത്രിയാണ്’ – ഷാ വ്യക്തമാക്കി .

അതെ സമയം പ്രധാനമന്ത്രിയായി 2024-ല്‍ മോദിതന്നെ തിരഞ്ഞെടുക്കപ്പെടുമെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ അവകാശപ്പെട്ടിരുന്നു. തുടര്‍ച്ചയായി 20 വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട വേറെ ലോകനേതാക്കള്‍ ജനാധിപത്യരാജ്യങ്ങളിലില്ല. 2001-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായതാണ് അദ്ദേഹം. ഇപ്പോള്‍ പ്രധാനമന്ത്രിയാണ്. 2024-ലും വീണ്ടും തിരഞ്ഞെടുക്കപ്പെടുമന്ന് ഗാന്ധിനഗറിലെ പനസറില്‍ പൊതുയോഗത്തില്‍ അമിത് ഷാ കൂട്ടിച്ചേര്‍ത്തു .

Related Articles

Back to top button