IndiaLatest

വ്യാജ കൊവിഡ് ചികിത്സ ; പഴക്കടക്കാരൻ അറസ്റ്റിൽ

“Manju”

മുംബൈ : ഡോക്ടർ ആണെന്ന വ്യാജേന കൊറോണ രോഗികളെ ചികിത്സിച്ച പഴക്കടക്കാരൻ അറസ്റ്റിൽ. നാഗ്പൂർ സ്വദേശിയായ ചന്ദൻ നരേഷ് ചൗധരി എന്നയാളാണ് പോലീസിന്റെ പിടിയിലായത്. രാജ്യത്തെ കൊറോണ വ്യാപനം രൂക്ഷമായി വരുന്ന സാഹചര്യത്തിലാണ് ആളുകളെ കബളിപ്പിച്ച് ഇയാൾ ചികിത്സ നടത്തിയത്.

നേരത്തെ ഇയാൾ പഴക്കച്ചവടവും ഐസ്‌ക്രീം കച്ചവടവുമാണ് നടത്തിയിരുന്നത്. തുടർന്ന് ഇലക്ട്രീഷ്യനായും പ്രവർത്തിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി ഇയാൾ നാഗ്പൂരിൽ ആയുർവ്വേദ ഡിസ്‌പെൻസറിയും നടത്തിയിരുന്നു. എന്നാൽ രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായതോടെയാണ് കൊറോണ രോഗികളെ ചികിത്സിയ്ക്കാൻ ആരംഭിച്ചത്.

എന്നാൽ ഇയാളെ അടുത്തറിയാവുന്ന ചിലർ പരാതി നൽകിയതോടെ പോലീസ് പ്രതിയെ പിടികൂടി. ഡിസ്‌പെൻസറിയിൽ നടത്തിയ പരിശോധനയിൽ ഓക്‌സിജൻ സിലിണ്ടറുകളും, സിറിഞ്ചുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

Related Articles

Back to top button