International

ജനങ്ങളൊന്നിക്കാൻ ആഗ്രഹിക്കുന്നു; ചൈന ശത്രു; ഇന്ത്യ മിത്രം: ബലൂച് നേതാവ്

“Manju”

ലണ്ടൻ: പാകിസ്താന്റെ എല്ലാ നയങ്ങളും ഇന്ത്യയുമായി സ്ഥിരം ശത്രുത നിലനിർത്തുന്നതെന്ന് ആരോപണം. ഇരുരാജ്യത്തെ ജനങ്ങളെന്നും ഒരുമിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ കാലങ്ങളായി അവരിൽ അടിച്ചേൽപ്പിച്ചിരിക്കുന്നത് വിദ്വേഷമാണ്. അത് ഭീകരതയാക്കി വളർത്തി സൈന്യം മുതലെടുക്കുകയാണ്. ബലൂച് നേതാവും ചിന്തകനുമായ ഹസ്സൻ അബ്ബാസാണ് പാകിസ്താന്റെ ഭീകരതയെ തലോടുന്ന നയങ്ങളെ വിമർശിച്ചത്.

അന്താരാഷ്ട്ര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ ഗ്രേ ലിസ്റ്റിൽ നിന്ന് ഉടനൊന്നും പാകിസ്താന് മോചിതരാകാൻ സാധിക്കില്ലെന്നാണ് അബ്ബാസ് പറയുന്നത്. പാകിസ്താനിലേക്ക് വരുന്ന അന്താരാഷ്ട്ര സമ്പത്തെല്ലാം ഉപയോഗിക്കുന്നത് സൈന്യവും രാഷ്ട്രീയക്കാരും അവർ വഴി ഭീകരരുമാണ്. അന്താരാഷ്ട്ര നിയന്ത്രണം വന്നപ്പോൾ ഈ സഹായം നിലച്ചു. ഇന്ന് ചൈനയാണ് പാകിസ്താനെ സഹായിക്കുന്നത്. എന്നാൽ പാകിസ്താന്റെ യഥാർത്ഥ ശത്രു ചൈനയാണെന്ന് പാകിസ്താൻ തിരിച്ചറിയണം.

സാമ്പത്തിക ഇടനാഴി സ്ഥാപിച്ച് ചൈന പാകിസ്താനെ കൈവശപ്പെടുത്തുകയാണ്. എത്ര ശ്രമിച്ചാലും ഇന്ത്യയുടെ സഹായമില്ലാതെ ചൈനയുടെ നീരാളിപ്പിടുത്തതിൽ നിന്നും പാകിസ്താന് മോചനമുണ്ടാവില്ലെന്നും അബ്ബാസ് ചൂണ്ടിക്കാട്ടി. അടുത്ത 20 വർഷത്തിനുള്ളിൽ ചൈനയ്ക്ക് നൽകാനുള്ള കടം 200 ബില്യൺ ഡോളറായി കൂടും. അതായത് ഒരു വർഷം പലിശ മാത്രം 36000 കോടികവിഞ്ഞിരിക്കുകയാണെന്നും അബ്ബാസ് വ്യക്തമാക്കി.

Related Articles

Back to top button