IndiaInternationalLatest

കാനഡയില്‍ കോവിഡിന് പിന്നാലെ എച്ച്‌ 1 എന്‍ 2 വൈറസ്

“Manju”

ശ്രീജ.എസ്

കാനഡയില്‍ കോവിഡിന് പിന്നാലെ അപൂര്‍വ്വമായ എച്ച്‌ 1 എന്‍ 2 വൈറസ്. കാനഡയിലെ ആല്‍ബര്‍ട്ടോയിലാണ് വൈറസ് സ്ഥിരീകരിച്ചത്. കോവിഡ് വൈറസ് പരിശോധനയ്ക്കിടെയാണ് പുതിയ വൈറസ് കണ്ടെത്തിയത്.

ജലദോഷ പനിയുടെ ലക്ഷണങ്ങളുമായെത്തിയ ഒരാളിലാണ് എച്ച്‌1എന്‍ 2 വൈറസ് സ്ഥിരീകരിച്ചതെന്ന് ആല്‍ബര്‍ട്ടോ ചീഫ് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. പന്നികളില്‍ നിന്നാണ് സാധാരണയായി ഈ രോഗം കണ്ടുവരുന്നത്. എന്നാല്‍ പന്നി മാംസം കഴിക്കുന്നവര്‍ക്ക് രോഗം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് ഗവേഷകര്‍ പഠനത്തില്‍ പറയുന്നു.

മനുഷ്യരിലേക്ക് വൈറസ് പടരാനുള്ള സാധ്യത കുറവാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
ലോകത്തിതുവരെ എച്ച്‌1എന്‍2 വൈറസ് 27 പേരില്‍ മാത്രമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇവ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.’

Related Articles

Back to top button