IndiaInternational

സ്ഫുട്‌നിക് വാക്‌സിന് ഇന്ത്യയിൽ അനുമതിക്കായി അപേക്ഷ

“Manju”

ന്യൂഡൽഹി: ഇന്ത്യയിൽ ഉപോഗിക്കാനായി സ്ഫുട്‌നിക് വാക്‌സിനുള്ള അംഗീകാരത്തിനായുള്ള അപേക്ഷയിൽ ഇന്ന് തീരുമാനമാകും. ആരോഗ്യവകുപ്പിന്റെ വിദഗ്ധ സമിതിയുടെ യോഗമാണ് ഇന്ന് നടക്കുന്നത്. കേന്ദ്ര ഡ്രഗ്‌സ് കൺട്രോളർ അതോറിറ്റിയാണ് അവസാന തീരുമാനം എടുക്കുക. ഡോക്ടർ.റെഡ്ഡീസ് ലാബോറട്ടറിയാണ് അപേക്ഷ സമർപ്പിച്ചത്. അനുമതി ലഭിച്ചാൽ ഇന്ത്യയിൽ ഉപയോഗിക്കാൻപോകുന്ന മൂന്നാമത്തെ വാക്‌സിനായി സ്ഫുട്‌നിക്-5 മാറും.

റഷ്യയുടെ ഗാമാലേയാ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജി ആന്റ് മൈക്രോബയോളജിയാണ് സ്ഫുട്‌നിക് -5 വാക്‌സിൻ വികസിപ്പിച്ചത്. ഇതുവരെ റെഡ്ഡി ലാബോറട്ടറി 100 പരിക്ഷണങ്ങളാണ് പൂർത്തിയാക്കിയത്. വാക്‌സിൻ നൽകിയവരെല്ലാം പരിശോധനയിലും ഫലത്തിലും തൃപ്തരാണെന്നാണ് റിപ്പോർട്ട്. രണ്ടും മൂന്നും പരീക്ഷണങ്ങൾ നടക്കുകയാണ്. 91 ശതമാനമാണ് വാക്‌സിന്റെ ഫലപ്രാപ്തിയെന്നാണ് ലാബും റഷ്യയും അവകാശപ്പെടുന്നത്.

Related Articles

Back to top button