India

അതിശൈത്യം നേരിടാൻ തയ്യാറെടുപ്പുമായി ഇന്ത്യൻ സൈന്യം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : ഇന്ത്യ – ചൈന സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കില്‍ മഞ്ഞുവീഴ്ചയുടെ കാലമായതോടെ സൈനികര്‍ക്ക് അത്യാധുനിക താമസ സൗകര്യങ്ങള്‍ സജ്ജമാക്കി. മൈനസ് 40 ഡിഗ്രിവരെ താപനില താഴുകയും 40 അടി ഉയരത്തില്‍ വരെ മഞ്ഞുവീഴ്ച ഉണ്ടാവുകയും ചെയ്യുന്ന സീസണാണ് കിഴക്കന്‍ ലഡാക്കില്‍ ഇപ്പോള്‍. ഈ ദുര്‍ഘട സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ലഡാക്കില്‍ വരുത്തിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഹീറ്റഡ് ടെന്റുകള്‍, വൈദ്യുതി, ചൂടു വെള്ളം, തണുപ്പിനെ ചെറുക്കാനുള്ള അത്യാധുനിക വസ്ത്രങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. ശുദ്ധജലം, ചൂടിനുള്ള സംവിധാനം, ആരോഗ്യസുരക്ഷാ ഉപകരണങ്ങള്‍, ഓക്സിജന്‍ ഉപകരണങ്ങള്‍ എന്നിവയും സൈനികര്‍ക്കുള്ള ഷെല്‍ട്ടറുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. നമ്മുടെ സൈനികരെ ശൈത്യത്തില്‍ നിന്നും എത്രത്തോളം സുരക്ഷിതരാക്കാമോ അത്രത്തോളം സജ്ജീകരണങ്ങള്‍ കരസേന ഒരുക്കിക്കഴിഞ്ഞു.

Related Articles

Back to top button