IndiaLatest

ലുധിയാനയില്‍ വിഷവാതക ചോര്‍ച്ച, മരണസംഖ്യ 11 ആയി

“Manju”

വാതക ചോര്‍ച്ച; പഞ്ചാബില്‍ 9 പേര്‍ ശ്വാസംമുട്ടി മരിച്ചു, 11 പേര്‍  ഗുരുതരാവസ്ഥയില്‍, Punjab gas leak: 9 killed in Ludhiana-National Disaster  Response Force starts evacuation

പഞ്ചാബ് ലുധിയാനയിലെ ഗിയാസ്പുരയുള്ള ഫാക്ടറിയില്‍ ഉണ്ടായ വാതക ചോര്‍ച്ചയില്‍ മരണപ്പെട്ടവരുടെ എണ്ണം 11 ആയി.നിരവധി പേര്‍ ചികിത്സയിലാണ്. എന്‍ഡിആര്‍എഫ് സംഘവും ഫയര്‍ഫോ‍ഴ്സ്, പൊലീസ്, ആംബുലസുകള്‍ ഡോക്ടര്‍മാര്‍ എന്നിവരടങ്ങുന്ന സംഘം ഫാക്ടറി പരിസരത്തുണ്ട്. ഫാക്ടറി പ്രദേശം നിലവില്‍ സീല്‍ ചെയ്തിരിക്കുകയാണ്, അഞ്ച് സ്ത്രീകളും നാല് പുരുഷന്മാരും പത്തും പതിമൂന്നും വയസുള്ള രണ്ട് കുട്ടികളുമാണ് മരണപ്പെട്ടത്.

മരിച്ചവരുടെ കുടംബത്തിന് 2 ലക്ഷവും ചികിത്സയിലുള്ളവര്‍ക്ക് 50000 രൂപയും സഹായ ധനമായി സര്‍ക്കാര്‍ നല്‍കുമെന്ന് ലുധിയാന സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് സ്വാതി തിവാന അറിയിച്ചു. ഏത് തരത്തിലുള്ള വാതകമാണ് ചോര്‍ന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നതായും ക‍ഴിയുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി ഭഗവന്ത് മന്‍ പറഞ്ഞു.

രാവിലെ 7.15 ഓടെയാണ് ഫയര്‍ഫോ‍ഴ്സ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിക്കുന്നത്. സംഭവസ്ഥലത്തേക്ക് സംഘം എത്തുമ്പോള്‍ നിരവധി പേര്‍ വ‍ഴിയില്‍ ബോധമില്ലാതെ കിടക്കുകയായിരിന്നുവെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

 

Related Articles

Back to top button