India

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്;യശ്വന്ത് സിൻഹയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് എ.എ.പി

“Manju”

ന്യൂഡൽഹി: തിങ്കളാഴ്ച നടക്കാനിരിക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ആംആദ്മി പാർട്ടി.

എൻഡിഎ സ്ഥാനാർത്ഥിയായ ദ്രൗപദി മുർമുവിനോട് ബഹുമാനമുണ്ട്.എന്നാൽ തിരഞ്ഞെടുപ്പിൽ യശ്വന്ത് സിൻഹയെ പിന്തുണയ്‌ക്കാനാണ് തീരുമാനമെന്ന് മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് പ്രഖ്യാപിച്ചു.പാർട്ടിയുടെ രാഷ്‌ട്രീയ ഉപദേശക സമിതി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.ഒരു പക്ഷത്തുമില്ലാത്ത ആംആദ്മി പാർട്ടി ആർക്ക് പിന്തുണ നൽകുമെന്ന സംശയത്തിനാണ് ഇതോടെ അവസാനമായിരിക്കുന്നത്.

ഡൽഹിയിൽ നിന്നുള്ള മൂന്ന് പേർ ഉൾപ്പെടെ രണ്ട് സംസ്ഥാനങ്ങളിൽ നിന്നായി 10 രാജ്യസഭാ എംപിമാരും മൂന്നു സംസ്ഥാനങ്ങളിലായി 156 എംഎൽഎമാരുമാണ് എഎപിയ്‌ക്കുള്ളത്.

അതേസമയം തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കക്ഷിഭേദമന്യേ നേതാക്കളെല്ലാം ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ബിജെഡി, വൈഎസ്ആർ-സിപി, ബിഎസ്പി, എഐഎഡിഎംകെ, ടിഡിപി, ശിരോമണി അകാലിദൾ, ശിവസേന, ജെഎംഎം, ജെഡിഎസ് തുടങ്ങിയ പാർട്ടികൾ ഇതിനോടകം തന്നെ ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button