IndiaKeralaLatest

കേരളത്തിലേക്കുളള വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറപ്പെട്ടു; ഉച്ചയോടെ എത്തും

“Manju”

തിരുവനന്തപുരം: കേരളത്തിലേക്കുളള കൊവിഷീല്‍ഡ് വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറപ്പെട്ടു. ഉച്ചയോടെ ആദ്യ ബാച്ച്‌ നെടുമ്പാശേരിയിലെത്തും. എറണാകുളം– 1,80,000, തിരുവനന്തപുരം– 1,34000, കോഴിക്കോട്– 1, 19, 500 ഡോസുകള്‍ വീതമെത്തും. ശീതീകരണ സംവിധാനമുള്ള പ്രത്യേക വാഹനത്തില്‍ ഇത് കൊച്ചി റീജണല്‍ സ്റ്റോറില്‍ സൂക്ഷിക്കും. മലബാര്‍ മേഖലയിലേക്കടക്കം വിതരണംചെയ്യാനാണിത്. 4,35,500 ഡോസ് മരുന്നാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്.

ആദ്യ ഘട്ടത്തില്‍ കോവിഷീല്‍ഡ് വാക്സീന്റെ 4.33 ലക്ഷം ഡോസാണ് വിതരണത്തിനെത്തുന്നത്. കോവിഡ് മഹാമാരി രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ച കേരളത്തില്‍ ഇനി വാക്സീന്‍ പ്രതിരോധത്തിന്റെ നാളുകളാണ് . ആദ്യ ബാച്ച്‌ വാക്സീന്‍ നെടുമ്ബാശേരിയിലെത്തുമ്ബോള്‍ കലക്ടറും ആരോഗ്യ വകുപ്പ് ഉന്നതോദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ശീതീകരണ സംവിധാനമുള്ള പ്രത്യേക വാഹനത്തില്‍ കൊച്ചി റീജിയണല്‍ സ്‌റ്റോറില്‍ എത്തിച്ച്‌ സൂക്ഷിക്കും . വൈകിട്ട് ആറിന് രണ്ടാമത്തെ ബാച്ച്‌ വാക്സീനുമായി വിമാനം തിരുവനന്തപുരത്തെത്തും.

തിരുവനന്തപുരത്തെ റീജണല്‍സ്റ്റോറിലേക്ക് മാറ്റുന്ന ഇത് 14-ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് നല്‍കും. തിരുവനന്തപുരം ജില്ലയ്ക്കാവശ്യമായവ 15-ന് വിതരണകേന്ദ്രങ്ങളിലെത്തിക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാനമെമ്ബാടുമായി 113 കേന്ദ്രങ്ങളിലാണ് പ്രതിരോധമരുന്ന് നല്‍കുന്നത്. 3,59,549 ആരോഗ്യപ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മേഖലാ സ്‌റ്റോറുകളില്‍ സൂക്ഷിക്കുന്ന വാക്സീന്‍ നാളെയും മറ്റന്നാളുമായി വിവിധ ജില്ലകളിലെ വിതരണ കേന്ദ്രങ്ങളിലെത്തിക്കും. 16 നാണ് കുത്തിവയ്പിനു തുടക്കം. ഏത് കേന്ദ്രത്തില്‍ എപ്പോഴെത്തണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മൊബൈല്‍ സന്ദേശം ലഭിക്കും. ഇടതു തോളിലാണ് വാക്സീനെടുക്കുന്നത്. 28 ദിവസത്തെ ഇടവേളയ്ക്കുശേഷം രണ്ടാമത്തെ ഡോസ് കുത്തിവയ്പെടുക്കണം. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കോവിഡ് ബാധിച്ച്‌ നാലാഴ്ച കഴിയാത്തവര്‍, ലക്ഷണങ്ങളുള്ളവര്‍ എന്നിവരെ ഒഴിവാക്കും.

Related Articles

Back to top button