IndiaLatest

എൻഐഎ സംഘം ചെന്നൈയിൽ പരിശോധന നടത്തുന്നു.

“Manju”

ചെന്നൈ• തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന എൻഐഎ സംഘം ചെന്നൈയിൽ പരിശോധന നടത്തുന്നു. അന്വേഷണ സംഘത്തിന്റെ മേധാവി കെ.ബി.വന്ദനയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണു ചെന്നൈയിലെ വിവിധയിടങ്ങളിൽ റെയ്ഡ് നടത്തുന്നത്.

മൂന്നു ഏജന്റുമാരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വർണം തമിഴ്നാട്ടിലെ വിവിധ ജ്വല്ലറികളിൽ വിറ്റതായി സൂചന ലഭിച്ചതിനെത്തുടർന്നാണു പരിശോധന.

നേരത്തെ തിരിച്ചുറപ്പള്ളിയിൽ എൻഐഎ സംഘം പരിശോധന നടത്തിയിരുന്നു. അവിടെ ഒരു ജ്വല്ലറി ഉടമയുൾപ്പെടെ അഞ്ച് പേരെ ചോദ്യം ചെയ്തു. ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ചെന്നൈയിലെ പരിശോധന.

Related Articles

Back to top button