IndiaKeralaLatest

ഖത്തര്‍, മാസ്ക് ധരിച്ചില്ലേല്‍ കര്‍ശന നടപടി

“Manju”

സിന്ധുമോൾ. ആർ

ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിനെതിരെ കര്‍ശന നടപടി.കോവിഡിന്റെ രണ്ടാം തരംഗത്തിന് സാധ്യതയില്ലെങ്കിലും മുന്‍കരുതലുകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വ്യവസ്ഥകള്‍ കര്‍ശനമാക്കിയത്. രാജ്യത്തുടനീളം കര്‍ശന പരിശോധനയാണ് ഗതാഗത പൊലീസ് നടത്തുന്നത്.

ചൊവ്വാഴ്ച വരെയുള്ള കണക്കു പ്രകാരം മാസ്‌ക് ധരിക്കാത്തതിന് 818 പേരും വാഹന വ്യവസ്ഥ ലംഘിച്ചതിന് 38 പേരുമാണ് വിചാരണ നേരിടുന്നത്. ചൊവ്വാഴ്ച മാസ്‌ക് ധരിക്കാത്തതിന് മാത്രമാണ് 144 പേരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

മാസ്‌ക് ധരിക്കല്‍, അകലം പാലിക്കല്‍, വാഹന വ്യവസ്ഥ എന്നിവ പാലിക്കാതെ പുറത്തിറങ്ങിയാല്‍ രണ്ടു ലക്ഷം റിയാല്‍ വരെ പിഴയും പരമാവധി മൂന്നു വര്‍ഷം വരെ തടവും അല്ലെങ്കില്‍ രണ്ടില്‍ ഏതെങ്കിലും ഒരു ശിക്ഷയോ ആണ് ലംഘകര്‍ക്കെതിരെ ചുമത്തുന്നത്.

Related Articles

Back to top button