KeralaLatestThiruvananthapuram

സി. എച്‌. സി യെ ബ്ലോക്ക്‌ ഹെൽത്ത്‌ സെന്റർ ആയി ഉയർത്തും

“Manju”

ശ്രീജ.എസ്

കിളിമാനൂര്‍: ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേശവപുരം സി.എച്ച്‌.സിയെ ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തും. ആവശ്യമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 37.5 ലക്ഷം രൂപ കൂടി അനുവദിച്ചതായി ബി.സത്യന്‍ എം.എല്‍.എ അറിയിക്കുകയുണ്ടായി. ഇപ്പോഴുള്ള ഡോക്ടര്‍മാര്‍ക്ക് പുറമെ, മെഡിസിന്‍, സര്‍ജറി, ഗൈനിക്,ഓര്‍ത്തൊ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരെ കൂടി അനുവദിക്കും. മറ്റ് അനുബന്ധ സ്റ്റാഫിനെയും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അനുവദിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സര്‍ക്കാര്‍ അനുമതിക്കായി ഡി.എച്ച്‌.എസ് സമര്‍പ്പിച്ചിട്ടുള്ളതായി എം.എല്‍.എ അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ മികച്ച പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുള്‍പ്പെടെ നടത്തുന്ന കേശവപുരം സി.എച്ച്‌.സിയില്‍ കൂടുതല്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെയും, ഗൈനിക് ഡിപ്പാര്‍ട്ട്മെന്റു പോലുള്ള ഡിപ്പാര്‍ട്ട്മെന്റും ഡോക്ടറെയും അനുവദിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവിന്റെ നേതൃത്വത്തില്‍ ബി.സത്യന്‍ എം.എല്‍.എയ്ക്ക് നിവേദനം നല്‍കിയിരുന്നു. ഇതോടെയാണ് ബ്ലോക്ക് – ഫാമിലി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്താനുള്ള നടപടി ഉണ്ടായത്.

Related Articles

Back to top button