KeralaLatest

ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് പ്രീ പെയ്ഡ് കാർഡ്

“Manju”

ന്യൂഡൽഹി• ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ടോൾ ബൂത്തുകളിലുപയോഗിക്കാൻ മെട്രോ ട്രെയിനുകളിലേതു പോലെ മെഷീൻ ടാപ്പിങ് സൗകര്യമുള്ള പ്രീ പെയ്ഡ് കാർഡുകൾ വരുന്നു. ഇതിനായി ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനി ടെൻഡർ ക്ഷണിച്ചു. 50 രൂപ വില വരുന്ന കാർഡ് റീചാർജ് ചെയ്യാം.

ഇപ്പോൾ ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ പണം കൊടുത്തു കടന്നുപോകാൻ ഒരു ലൈൻ മാത്രമേ അനുവദിക്കുന്നുള്ളൂ. ഇതുകാരണം പലയിടത്തും വാഹനങ്ങളുടെ നീണ്ട നിരയുണ്ടാകുന്നു. ഫാസ്ടാഗില്ലാത്ത വാഹനങ്ങൾ ഫാസ്ടാഗ് ലൈനിലേക്കു കയറുന്നത് തർക്കങ്ങൾക്കും ഇടയാക്കാറുണ്ട്. തിരക്കൊഴിവാക്കാനാണ് മെഷീനിലെ സെൻസറിനു മുകളിൽ കാണിച്ചു കടന്നുപോകാവുന്ന കാർഡുകൾ ഏർപ്പെടുത്തുന്നത്. പ്രീ–പെയ്ഡ് കാർഡ് ടോൾ മാനേജ്മെന്റ് സംവിധാനവുമായി ബന്ധപ്പെടുത്തും.

ടെൻഡർ ലഭിക്കുന്ന കമ്പനി എല്ലാ ടോൾ ബൂത്തുകളിലും 3 മാസത്തേക്ക് കാർഡ് വിൽപന, റീചാർജ്, ടോൾ പ്ലാസ ജീവനക്കാർക്കു പരിശീലനം എന്നിവയും നൽകണമെന്നു വ്യവസ്ഥകളിലുണ്ട്. ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ 70% വാഹനങ്ങളിലും ഫാസ്ടാഗ് സ്റ്റിക്കറുകൾ പതിച്ചുകഴിഞ്ഞു.

Related Articles

Back to top button