IndiaLatest

ബി.ജെ.പി നേതൃയോഗത്തില്‍ ശോഭ സുരേന്ദ്രന്‍ പ​ങ്കെടുക്കില്ല

“Manju”

ശ്രീജ.എസ്

കൊച്ചി: ഇന്ന്​ കൊച്ചിയില്‍ ചേരുന്ന ബി.ജെ.പി നേതൃയോഗത്തില്‍ ശോഭ സുരേന്ദ്രന്‍ പ​ങ്കെടുക്കില്ല. സംസ്ഥാന പ്രസിഡന്‍റ്​ കെ.സുരേന്ദ്രനോടും പാര്‍ട്ടി നേതൃ​ത്വത്തോടുമുള്ള അഭിപ്രായ ഭിന്നതകള്‍ തുടരുന്ന പശ്ചാത്തലത്തിലാണ്​ അവര്‍ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്​.

എന്നാല്‍ അതേസമയം പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണെന്ന്​ ബി.ജെ.പി നേതാവ്​ സി.പി രാധകൃഷ്​ണന്‍ പറയുകയുണ്ടായി. ഇന്നത്തെ യോഗത്തില്‍ പ​ങ്കെടുക്കാന്‍ ശോഭ സുരേന്ദ്രനോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. പ്രശ്​നം രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവാണ്​ സി.പി രാധകൃഷ്​ണന്‍.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​നാ​ണ് ബി.​ജെ.​പി സം​സ്ഥാ​ന ഭാ​ര​വാ​ഹി യോ​ഗം ചേ​രു​ന്ന​ത്. അ​തി​നൊ​പ്പം പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ പ്ര​ശ്​​ന​ങ്ങ​ള്‍​ക്ക്​ പ​രി​ഹാ​രം കാണുന്നത്.

Related Articles

Back to top button