IndiaKeralaLatest

സി ബി എസ്‌ ഇ പത്ത്, പന്ത്രണ്ട് പരീക്ഷകള്‍ക്ക് മറ്റമില്ല

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: ഈ അധ്യയനവര്‍ഷത്തെ സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കില്ല. പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് സെക്രട്ടറി അനുരാഗ് ത്രിപാഠി അറിയിച്ചു. കോവിഡ് പശ്ചാതലത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു.

അസോച്ചാം സംഘടിപ്പിച്ച വെബ്ബിനാറിലാണ് പരീക്ഷകള്‍ റദ്ദാക്കില്ലെന്ന് അനുരാഗ് ത്രിപാഠി പറഞ്ഞത്. പരീക്ഷ എങ്ങനെ നടത്താമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി- മാര്‍ച്ചില്‍ പരീക്ഷ നടത്തുമോ എന്ന ചോദ്യത്തിനു അദ്ദേഹം ഉത്തരം നല്‍കിയില്ല. ആപ്പ് മുഖാന്തരമുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ സുഗമമായി നടക്കുന്നുണ്ടെന്നും ത്രിപാഠി പറഞ്ഞു.

Related Articles

Back to top button