InternationalLatest

കൊവിഡ് വാക്‌സിന്റെ വിലവിവരം പുറത്തുവിട്ട് മൊഡേണ

“Manju”

ശ്രീജ.എസ്

വാഷിംഗ്ടണ്‍ : കൊവിഡ് പ്രതിരോധ വാക്‌സിന്റെ വില നിലവാരം പുറത്തുവിട്ട് ക്യാംബ്രിഡ്ജ് ആസ്ഥാനമായ അമേരിക്കന്‍ ബയോടെക്‌നോളജി കമ്പനി മോഡേണ. തങ്ങളുടെ വാക്‌സിന്‍ ഒരു ഡോസിന് 25 മുതല്‍ 37 ഡോളര്‍ വരെ (ഏകദേശം 1800 മുതല്‍ 2700 രൂപ വരെ) വിലവരുമെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീഫന്‍ ബെന്‍സല്‍ പറഞ്ഞു. എത്ര ഓര്‍ഡറുകള്‍ ലഭിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും വിലയെന്നും അദ്ദേഹം വ്യക്തമാക്കി.

മൊഡേണ വാക്‌സിന്‍ പരീക്ഷണ ഘട്ടത്തില്‍ 94.5% ഫലപ്രാപ്തി കാണിച്ചതായി കമ്പനി നേരത്തെ അവകാശപ്പെട്ടിരുന്നു. ഫൈസര്‍ കൊവിഡ് വാക്‌സിനും അവസാന ഘട്ട പരീക്ഷണത്തിലാണ്.

Related Articles

Back to top button