InternationalLatest

ഡൊണെസ്കില്‍ മിസൈലാക്രമണം: നിരവധി റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു

“Manju”

കീവ് : കിഴക്കന്‍ യുക്രെയിനിലെ ഡൊണെസ്കില്‍ തങ്ങള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 400 ഓളം റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രെയിന്‍.
മകീവ്ക നഗരത്തില്‍ റഷ്യന്‍ സൈനികരെ പാര്‍പ്പിച്ച കെട്ടിടത്തിന് നേരെയായിരുന്നു ആക്രമണം. എന്നാല്‍ ആക്രമണത്തില്‍ 63 സൈനികരാണ് കൊല്ലപ്പെട്ടതെന്നും യു.എസ് നിര്‍മ്മിത ആറ് ഹിമാര്‍സ് റോക്കറ്റുകളാണ് പതിച്ചതെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതില്‍ രണ്ട് മിസൈലുകള്‍ വെടിവച്ച്‌ വീഴ്ത്തിയെന്നും റഷ്യ അവകാശപ്പെട്ടു. ആക്രമണം നടന്നതെന്ന് എപ്പോഴാണെന്ന് റഷ്യ അറിയിച്ചിട്ടില്ലെങ്കിലും ഞായറാഴ്ചയാണെന്നാണ് യുക്രെയിന്‍ പറയുന്നത്. അതേ സമയം, യഥാര്‍ത്ഥ മരണ സംഖ്യ സ്ഥിരീകരിക്കാന്‍ ഇരുഭാഗത്ത് നിന്നും വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.

Related Articles

Back to top button