KeralaLatest

ബിനീഷിന്റെയും ഭാര്യയുടെയും സ്വത്ത് കണ്ട് കെട്ടാൻ ഇഡി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ ‘കോടിയേരി’ എന്ന വീട് കണ്ടുകെട്ടാന്‍ ഇഡി രജിസ്ട്രേഷന്‍ ഐജിക്ക് കത്ത് നല്‍കി. നേരത്തെയും രജിസ്ട്രേഷന്‍ ഐജിക്ക് കത്തു നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബിനീഷിന്റെ ഭാര്യയുടെയും അനൂപ് മുഹമ്മദിന്റെയും സ്വത്തുക്കളും കണ്ടുകെട്ടും.

ബിനീഷിന്റെ പേരിലുള്ള ഒരു സ്വത്തിലും ഇടപാടുകള്‍ നടത്താന്‍ പാടില്ലെന്ന് കേരളത്തിലെ എല്ലാ രജിസ്ട്രേഷന്‍ ഓഫീസുകള്‍ക്കും നിര്‍ദ്ദേശം..

അതേസമയം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആനന്ദ് പത്മനാഭനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്യുന്നു.

ബിനീഷ് കോടിയേരിയുടെ ബിനാമി എന്ന് ഇഡി സംശയിക്കുന്ന ആളാണ് ആനന്ദ്. തിരുവനന്തപുരത്തെ ടോറസ് റെമഡീസില്‍ ബിനീഷ് ഡയറക്റ്റര്‍ ആയിരുന്നപ്പോള്‍ ജനറല്‍ മാനേജര്‍ ആയിരുന്നു ആനന്ദ്.

Related Articles

Back to top button