KeralaLatest

‘നിങ്ങളുടെ ഫോണ്‍ ഉപയോഗിച്ച് മറ്റൊരാള്‍ക്ക് ബാങ്ക് ഇടപാട് നടത്താന്‍ കഴിയും’; മുന്നറിയിപ്പുമായി കേരള പൊലീസ്

“Manju”

തിരുവനന്തപുരം: ഓണ്‍ലൈന്‍ ബാങ്ക് ഇടപാടുകള്‍ക്കായി മൊബൈല്‍ ഫോണും ലാപ്ടോപ്പും ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ബ്രൗസറുകള്‍ നമ്മുടെ പാസ് വേഡുകള്‍ സൂക്ഷിക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെ പാസ് വേഡുകള്‍ അഥവാ ക്രെഡന്‍ഷ്യലുകള്‍ എവിടെയും സേവ് ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. ഫേസ്ബുക്ക് പോസ്റ്റിലാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പലപ്പോഴും ലോഗിന്‍ ക്രെഡന്‍ഷ്യലുകളും പാസ്‌വേഡുകളും സേവ് ചെയ്യാന്‍ ബ്രൗസറുകളും അപ്ലിക്കേഷനും ആവശ്യപ്പെടാറുണ്ട്. എന്നാല്‍, ഇങ്ങനെ സേവ് ചെയ്യുന്നത് അടുത്ത തവണ ലോഗിന്‍ ചെയ്യുന്നത് എളുപ്പത്തിലാക്കുമെങ്കിലും ഇത് ഒരിക്കലും സുരക്ഷിതമായ കാര്യമല്ല.

കാരണം, ഫോണ്‍ നഷ്ടപ്പെടുകയോ ലാപ്ടോപ്പ് പോലെ നിങ്ങള്‍ ബാങ്കിംഗ് സൈറ്റിലേക്ക് ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ നഷ്ടപ്പെട്ട് അത് മറ്റൊരാളുടെ കൈയില്‍ എത്തിപ്പെട്ടാല്‍ അവര്‍ക്ക് അക്കൗണ്ടില്‍ നിന്ന് പാസ് വേഡ് കണ്ടെത്താന്‍ കഴിയും. അത് ദുരുപയോഗം ചെയ്യാനും കഴിയും. അതുകൊണ്ടു തന്നെ

ബ്രൗസറുകളിലെ സെറ്റിങ്സില്‍ സേവ് പാസ് വേര്‍ഡ് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യുന്നതാണ് അഭികാമ്യം. പാസ്‌വേഡുകള്‍ അല്ലെങ്കില്‍ ക്രെഡന്‍ഷ്യലുകള്‍ എവിടേയും സേവ് ചെയ്യരുത്. പലപ്പോഴും നിങ്ങളുടെ ലോഗിന്‍ ക്രെഡന്‍ഷ്യലുകളും പാസ്‌വേഡുകളും സേവ് ചെയ്യാന്‍ ബ്രൗസറുകളും അപ്ലിക്കേഷനും ആവശ്യപ്പെടാറുണ്ട്. ഇത് അടുത്ത തവണ ലോഗിന്‍ ചെയ്യുന്നത് എളുപ്പത്തിലാക്കുമെങ്കിലും, ഇത് ഒരിക്കലും സുരക്ഷിതമായ കാര്യമല്ല. കാരണം നിങ്ങളുടെ ഫോണ്‍ നഷ്‌ടപ്പെടുകയോ അല്ലെങ്കില്‍ ലാപ്‌ടോപ്പ് പോലെ നിങ്ങള്‍ ബാങ്കിംഗ് സൈറ്റിലേക്ക് ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ മറ്റൊരാളുടെ കൈകളില്‍ അകപ്പെടുകയോ ആണെങ്കില്‍, അവര്‍ക്ക് നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഇടപാടുകള്‍ നടത്താനും അത് ദുരുപയോഗം ചെയ്യാനും കഴിയും. ബ്രൗസറുകളിലെ സെറ്റിങ്സില്‍ സേവ് പാസ് വേഡ് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യുന്നതാണ് അഭികാമ്യം. ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ പൊതു ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കാതിരിക്കുക. ലോഗിന്‍ ചെയ്യുന്നതിനും ഇടപാടുകള്‍ നടത്തുന്നതിനും മുമ്ബ് നിങ്ങള്‍ ഉപയോഗിക്കുന്ന വൈഫൈ, പാസ്‌വേഡ് നല്‍കി പരിരക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇത്തരം ഇടപാടുകള്‍ക്ക് ഓപ്പണ്‍ വൈഫൈ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.’

Related Articles

Back to top button