InternationalLatest
ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിന് തകര്‍പ്പന്‍ ജയം
ശ്രീജ.എസ്
മഡ്ഗാവ്: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിന് തകര്‍പ്പന്‍ ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാള്‍ സുനില്‍ ഛേത്രിയെയും സംഘത്തെയും കീഴടക്കിയത്. ഇരുപതാം മിനിറ്റില്‍ സ്റ്റീന്മാന് നേടിയ ഗോളായിരുന്നു ഈസ്റ്റ് ബംഗാളിനെ വിജയത്തിലേക്ക് നയിച്ചത്. കൊല്‍ക്കത്തന്‍ ക്ലബ്ബിന്റെ രണ്ടാം ജയമാണിത്.
ഈ സീസണില്‍ ഐഎസ്എല്ലിലേക്ക് എത്തിയ ഐ ലീഗ് മുന്‍ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാള്‍, ആദ്യ അഞ്ച് മത്സരങ്ങളില്‍ നാല് തോല്‍വിയും ഒരു സമനിലയുമായിരുന്നു . അതെ സമയം അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയവും മൂന്ന് സമനിലയും സ്വന്തമാക്കി. 10 മത്സരങ്ങളില്‍നിന്ന് 10 പോയിന്റുമായി ഒന്‍പതാമതാണ് ഈസ്റ്റ് ബംഗാള്‍.