IndiaKeralaLatest

കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു.

“Manju”

അനൂപ് എം സി

ന്യൂഡല്‍ഹി: കോൺഗ്രസ് പ്രസിഡന്റിന്റെ  രാഷ്ട്രീയകാര്യ സെക്രട്ടറി, എ.ഐ.സി.സി.യുടെ ട്രഷറർ അരനൂറ്റാണ്ടുകാലം കാലം ഡൽഹി കേന്ദ്രീകൃത രാഷ്ട്രീയത്തിൽ തനതായ ഇടം തീർത്ത അഹമ്മദ് പട്ടേൽ എന്ന എ.പി വിട വാങ്ങിയിരിക്കുന്നു.
കേരളത്തിലെ സംഘടനാ വിഷയങ്ങളിലും പലവട്ടം അദ്ദേഹത്തിന്റെ ഇടപെടലും സാന്നിധ്യവും ഉണ്ടായിട്ടുണ്ട്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഒരുപാട് വിമർശനങ്ങൾക്കു വിധേയമാകേണ്ടി വന്നിട്ടുണ്ടെങ്കിലും ചടുലമായ അദ്ദേഹത്തിന്റെ  ഇടപെടലുകൾ അതിശക്തവും വ്യക്തവുമായിരുന്നു. ഇന്ത്യമുഴുവൻ ശ്രദ്ധിച്ച മത്സരമായിരുന്നു ഗുജറാത്തിൽ നിന്നും അദ്ദേഹം രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത് . ബി ജെ പി എന്ന രാഷ്ട്രീയ പ്രസ്ഥാനം എത്രത്തോളം പ്രതിരോധം തീർത്തു എന്ന് നമുക്കറിയാം. പോരാട്ടത്തിന്റെ  വഴികളിൽ എന്നും മുന്നിലായിരുന്നു അഹമ്മദ് പട്ടേൽ.

 

Related Articles

Back to top button