KeralaLatest

യുജിസി നെറ്റ് പരീക്ഷ മാറ്റി

“Manju”

ശ്രീജ.എസ്

സെപ്റ്റംബര്‍ 16 മുതല്‍ നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. സെപ്റ്റംബര്‍ 24 മുതലാകും പരീക്ഷകള്‍ നടത്തുക. നേരത്തെ സെപ്റ്റംബര്‍ 16 മുതല്‍ 25 വരെ പരീക്ഷ നടത്താനാണ് തീരുമാനിച്ചിരുന്നത്.എന്നാല്‍, ഐ.സി.എ.ആര്‍ പരീക്ഷകളും ഇതേ ദിവസങ്ങളില്‍ നടക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് പരീക്ഷ മാറ്റിവച്ചത്.

നേരത്തെ ജൂണില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ, കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം മാറ്റിവയ്ക്കുകയായിരുന്നു. പരീക്ഷയുടെ പുതിയ ടൈംടേബിളും അഡ്മിറ്റ് കാര്‍ഡും ugcnet.nta.nic.in എന്ന വെബ്‌സൈറ്റില്‍ വൈകാതെ ലഭ്യമാക്കും. അധ്യാപക-ജൂനിയര്‍ റിസേര്‍ച്ച്‌ ഫെലോ യോഗ്യതാ പരീക്ഷയായ നെറ്റ് വര്‍ഷത്തില്‍ രണ്ടുതവണയാണ് നടത്തുന്നത്.

Related Articles

Back to top button