KeralaKozhikodeLatest

ആരാധനാലയങ്ങള്‍ തുറക്കണം- കെ.മുരളീധരന്‍

“Manju”

 

ശ്രീജ.എസ്

കോഴിക്കോട്: കള്ള് കുടിയന്മാരോടു സര്‍ക്കാരിനുള്ള താല്‍പര്യം ദൈവവിശ്വാസിയോടും കാണിക്കണമെന്ന് കെ.മുരളീധരന്‍ എം.പി. ആരാധനാലയങ്ങള്‍ തുറക്കാനുള്ള സൗകര്യമൊരുക്കണം. മദ്യഷാപ്പ് തുറന്നാല്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നതും ആരാധനാലയങ്ങള്‍ തുറന്നാല്‍ സാമൂഹിക അകല ലംഘനം നടക്കുന്നതും എങ്ങനെയാണെന്ന് കെ മുരളീധരന്‍ ചോദിച്ചു.

വേണ്ടത്ര സുരക്ഷയൊരുക്കാനും മാനദണ്ഡങ്ങള്‍ പാലിക്കാനുമൊക്കെ ആരാധനാലയ ഭാരവാഹികളും ബന്ധപ്പെട്ടവരുമൊക്കെ തയ്യാറാണ്. വേണമെങ്കില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനമൊക്കെ ഇവിടെയും നടപ്പാക്കാമെന്നും മുരളീധരന്‍ പറഞ്ഞു.

ആരാധനാലയങ്ങള്‍ തുറക്കുന്നത് കൊണ്ട് ഒരു വ്യാപനവും ഉണ്ടാവില്ല. സംസ്ഥാനത്ത് ഇപ്പോള്‍ കൊറോണയുടെ സമൂഹ വ്യാപനമല്ല മദ്യത്തിന്റെ സമൂഹ വ്യാപനമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ആപ്പ് സര്‍ക്കാരിനെ ആപ്പാക്കും. മന്ത്രി ടി.പി രാമകൃഷ്ണന്‍ ഭാവിയില്‍ ഒരു പാട് കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു.

Related Articles

Back to top button