Entertainment

30 സെക്കൻഡുകൾക്കിടയിൽ വ്യത്യസ്ത ഭാവാഭിനയങ്ങളുമായി ജയസൂര്യയുടെ ‘സണ്ണി’ ടീസർ

“Manju”

ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ ഒരുക്കുന്ന ‘സണ്ണി’യുടെ ആദ്യ ടീസർ എത്തി. സണ്ണിെയന്ന ടൈറ്റിൽ റോളിൽ എത്തുന്ന ജയസൂര്യയുടെ അഭിനയ പ്രകടനം തന്നെയാണ് ടീസറിനെ വേറിട്ടതാക്കുന്നത്. ടീസറിലെ മുപ്പത് സെക്കൻഡുകൾക്കിടയിൽ ചിരിയും നിസഹായതയും ദേഷ്യവും പുച്ഛവുമൊക്കെ നായകന്റെ മുഖത്ത് വന്നുപോകുന്നു. ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്റെ ക്യാമറ കണ്ണുകളിലൂടെ ഈ വികാരങ്ങൾ കടന്നുപോകുമ്പോൾ ടീസർ അതിമനോഹരമാകുന്നു. ഉള്ളിൽ തട്ടുന്ന പശ്ചാത്തലസംഗീതവും ടീസറിന്റെ പ്രത്യേകതയാണ്.

ദുബായിൽ നിന്ന് കൊച്ചിയിലേക്ക‌െത്തുന്ന ഒരു സംഗീതജ്ഞന്റെ കഥയാണ് സിനിമ പറയുന്നതെന്ന് രഞ്ജിത് ശങ്കർ പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ തുടങ്ങും. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലാണ് പ്രധാന ലൊക്കേഷൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചിത്രീകരണം. മുഴുവൻ ക്രൂവും ഇതേ ഹോട്ടലിൽ താമസിച്ചായിരിക്കും ചിത്രം ഷൂട്ട് ചെയ്യുക. മധു നീലകണ്ഠൻ ഛായാഗ്രഹണം. എഡിറ്റിങ് ഷമീർ മുഹമ്മദ്. സിനോയ് ജോസഫാണ് ശബ്ദലേഖനം ചെയ്യുന്നത്.

പുണ്യാളൻ, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി, പ്രേതം 2 എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് ജയസൂര്യ–രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ. ഓരോ സിനിമകളിലും വ്യത്യസ്ത കഥാപാത്രങ്ങളും പുതുമകളുമായി എത്തുന്ന ഇവരുടെ പുതിയ ചിത്രവും ആകാംക്ഷയോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്.

Related Articles

Back to top button