InternationalLatest

വീടു പൊളിച്ചപ്പോള്‍ ലഭിച്ചത് 100 വര്‍ഷം പഴക്കമുള്ള മദ്യക്കുപ്പികള്‍

“Manju”

ന്യൂയോർക്ക്: വീട് പുതുക്കിപ്പണിയാൻ ശ്രമിച്ച ന്യൂയോർക്കിലെ ദമ്പതികൾ ഇപ്പോൾ ശരിക്കും അമ്പരന്നിരിക്കുകയാണ്. നൂറു വർഷം പഴക്കമുള്ള വീടിന്റെ മരംകൊണ്ടുള്ള പുറംഭിത്തി പൊളിച്ചപ്പോൾ കണ്ടെത്തിയത് 66 കുപ്പി വിസ്കിയാണ്. അതായത്, നൂറോളം വർഷം പഴക്കമുള്ള മദ്യക്കുപ്പികൾ.

ഒരുവർഷം മുൻപാണ് ആമിസിലെ ഈ പഴയ വീട് നിക്ക് ഡ്രമ്മൺഡും പാട്രിക് ബക്കറും വാങ്ങുന്നത്. പണ്ട് ഈ വീടിന്റെ ഉടമ കുപ്രസിദ്ധനായ ഒരു മദ്യക്കടത്തുകാരനായിരുന്നു എന്ന് അവർ കേട്ടിരുന്നു. എന്നാൽ ഇത്രയും വലിയൊരു അത്ഭുതം ആ വീടിന്റെ ചുമരുകൾക്കുള്ളിൽ പഴയ ഉടമ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് അവർക്കറിയില്ലായിരുന്നു.

ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ഡ്രമ്മൺഡ് തന്റെ വീട്ടിൽനിന്ന് മദ്യക്കുപ്പികൾ ലഭിച്ച വിവരം ലോകത്തെ അറിയിച്ചത്. വീട് പുത്തുക്കിപ്പണിയുന്നതിനിടയിൽ ഞങ്ങൾക്ക് ലഭിച്ച വിചിത്രമായ സംഗതി എന്ന അടിക്കുറിപ്പോടെ മദ്യക്കുപ്പികളുടെ ചിത്രം അദ്ദേഹം പങ്കുവെച്ചു. പിന്നീട് ചുവർ പൊളിച്ച് മദ്യക്കുപ്പികൾ പുറത്തെടുക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു.
1915ൽ ആണ് ഈ വീട് നിർമിച്ചതെന്നാണ് ഡ്രമ്മൺഡ് പറയുന്നത്. അക്കാലത്ത് ഇവിടെ മദ്യനിരോധനമുണ്ടായിരുന്നു. അക്കാലത്ത് വീട്ടുടമസ്ഥൻ ഒളിപ്പിച്ചുവെച്ചതാണ് മദ്യക്കുപ്പികൾ എന്നാണ് കരുതുന്നത്. വീട്ടുടമസ്ഥനെക്കുറിച്ച് കേട്ടിരുന്ന കഥകൾ സത്യമാണെന്ന് വിചാരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ വിശ്വാസമായി. അയാൾ ശരിക്കുമൊരു ഗംഭീര മദ്യക്കടത്തുകാരൻ തന്നെയായിരുന്നു. ഈ വീട് നിർമിച്ചിരിക്കുന്നതുതന്നെ മദ്യംകൊണ്ടാണ്, ഡ്രമ്മൺഡ് തന്റെ പോസ്റ്റിൽ പറയുന്നു.

നൂറു വർഷം പഴക്കമുള്ള 66 കുപ്പികളാണ് ആകെ ലഭിച്ചത്. ഇതിൽ 13 കുപ്പികൾ ഫുൾ ബോട്ടിലുകളാണ്. ഇവയിൽ നാലെണ്ണത്തിലെ മദ്യം പഴക്കംമൂലം കേടായി, ഉപയോഗിക്കാൻ പറ്റാത്ത വിധത്തിലാണുള്ളത്. എന്നാൽ ബാക്കി ഒമ്പത് കുപ്പികളിലേത് ഉപയോഗ യോഗ്യമാണ്. ബാക്കിയുള്ളത് ഹാഫ് ബോട്ടിലുകളാണ്. ഇവയിൽ മിക്കതിലെയും മദ്യം ബാഷ്പീകരണം സംഭവിച്ച് നഷ്ടപ്പെട്ടുപോയി, ഡ്രമ്മൺഡ് പറയുന്നു.

https://www.facebook.com/SanthigiriNews/videos/677828162925618/

Related Articles

Back to top button