Kozhikode

തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ഒരുങ്ങി ശാന്തിനഗര്‍ കോളനി നിവാസികള്‍

“Manju”

ശ്രീജ.എസ്

കോഴിക്കോട്: കോഴിക്കോട് ശാന്തിനഗര്‍ കോളനി നിവാസികള്‍ വര്‍ഷങ്ങളായി കടലാക്രമണഭീഷണിയിലാണ്. വര്‍ഷങ്ങളായുള്ള ആവശ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാകാത്തതിനാല്‍തദ്ദേശതിരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരിക്കാനാണ് ഒരു വിഭാഗം കോളനി നിവാസികളുടെ തീരുമാനം.

കോഴിക്കോട് ഭട്ട് റോഡ് ബീച്ചിനു സമീപത്താണ് 300 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ശാന്തിനഗര്‍ കോളനി. തിരമാലകളെ ഭയന്നാണ് ഇവര്‍ ജീവിക്കുന്നത്. നിരവധി വീടുകള്‍ ഇതിനകം തകര്‍ന്നു. വീടുകളിലേക്കു വെള്ളം കയറിയാല്‍ അത് വരെ സ്വരുകൂട്ടിയതെല്ലാം ഒലിച്ചു പോകും. വര്‍ഷങ്ങളുടെ പോരാട്ട ഫലമായി നിരവധി കുടുംബങ്ങള്‍ക്ക് വീട് ലഭിച്ചു. എന്നാല്‍, ഇന്നും നിരവധി കുടുബങ്ങളാണ് അപേക്ഷയുമായി കാത്തിരിക്കുന്നത്.

മത്സ്യബന്ധനം ഉപജീവനമാര്‍ഗം ആയതിനാല്‍ മറ്റൊരിടത്തേക്ക് മാറി താമസിക്കാനാകില്ല. വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് തേടി ആരും വീട്ടു പടികള്‍ എത്തരുതെന്ന് ഇവര്‍ പറയുന്നു. അടച്ചുറപ്പുള്ള ഒരു വീടെങ്കിലും ഒരുക്കിതരാന്‍ ജനപ്രതിനിധികള്‍ തയാറാകണം എന്നാണ് ഇവരുടെ ആവശ്യം.

Related Articles

Back to top button