KeralaKozhikodeLatest

ഗോ ഗ്രീൻ ഇനീഷിയേറ്റിവിന്റെ ഭാഗമായി വിശ്വജ്ഞാനമന്ദിരം പൂന്തോട്ടത്തിൽ മാവിൻ തൈകൾ നട്ടു.*

“Manju”

കോഴിക്കോട് : ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിലെ വിശ്വജ്ഞാന മന്ദിരം പൂന്തോട്ടത്തിൽ എച്ച്.ഡി.എഫ്.സി. ബാങ്ക് നടപ്പിലാക്കുന്ന ഗോ ഗ്രീൻ ഇനീഷിയേറ്റിവിന്റെ ഭാഗമായി മാവിൻ തൈകൾ നട്ടു. ശാന്തിഗിരി കോഴിക്കോട് ഏരിയ ഹെഡ് സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വിയുടെയും, സ്വാമി സത്യചിത്തൻ ജ്ഞാന തപസ്വിയുടെയും മഹനീയ സാന്നിദ്ധ്യത്തിൽ നടന്ന വൃക്ഷതൈ നടീൽ പരിപാടിയിൽ എച്ച്.ഡി.എഫ്.സി ബാങ്ക് ഓപ്പറേഷൻസ് കോഴിക്കോട് സിറ്റി ഹെഡ് പ്രസാദ് ചെറിയാൻ, കോഴിക്കോട് ബ്രാഞ്ച് ട്രേഡ് ഫിനാൻസ് ഹെഡ് ബിജു ജനാർദ്ദനൻ, കോഴിക്കോട് ബ്രാഞ്ച് ഓപ്പറേഷൻസ് മാനേജർ രതീഷ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ മാവിൻ തൈകൾ നട്ടു. സമാന രീതിയിൽ മുൻ വർഷങ്ങളിൽ എച് . ഡി. എഫ്. സി ബാങ്കിന്റെ സഹകരണത്തോടെ നട്ട മാവിൻ തൈകൾ ഇന്ന് ആശ്രമ അങ്കണത്തിൽ വളർന്ന് വലുതായി നിൽക്കുന്നതിൽ ബാങ്ക് അധികൃതർ സന്തോഷം പ്രകടിപ്പിച്ചു.

ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ച് സീനിയർ എക്സിക്യൂട്ടിവ് രവീന്ദ്രൻ എം, സീനിയർ അക്കൗണ്ടന്റ് വരുൺ ടി.പി. എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

Back to top button