Thiruvananthapuram

ക്ലിഫ് ഹൗസ് മതിലിന്റെ ഉയരം കൂട്ടുന്നു; വൻ സുരക്ഷ

“Manju”

തിരുവനന്തപുരം• സെക്രട്ടേറിയേറ്റിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നു. പുറത്തു നിന്നുള്ളവര്‍ക്ക് ക്ലിഫ് ഹൗസ് കാണാന്‍ കഴിയാത്തവിധം ചുറ്റുമതിലിന്‍റെ ഉയരം വര്‍ധിപ്പിക്കണമെന്നാണ് പൊലീസിന്റെ ശുപാർശ.

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ക്ലിഫ്ഹൗസ് ഗേറ്റിനു സമീപത്തെത്തിയതിനെ തുടര്‍ന്നാണ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള നീക്കം. ക്ലിഫ് ഹൗസിനു അകത്തും പുറത്തുമുള്ള സേനാംഗങ്ങളുടെ എണ്ണം ഇരട്ടിയായി കൂട്ടിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് ജംക്‌ഷനില്‍നിന്നു ക്ലിഫ് ഹൗസ് റോഡിലേക്ക് യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് ശേഷമേ കടത്തിവിടുകയുള്ളൂ.

മാത്രമല്ല ക്ലിഫ് ഹൗസ് മതില്‍ ഒരാള്‍ക്ക് ചാടിക്കടക്കാന്‍ കഴിയാത്ത വിധം ഉയരം കൂട്ടി മുകളില്‍ മുള്ളുവേലി സ്ഥാപിക്കണമെന്നും പൊലീസ് നല്‍കിയ ശുപാർശയിൽ പറയുന്നുണ്ട്. ഇപ്പോള്‍ പുറത്തുനിന്നു നോക്കുന്നയാള്‍ക്ക് എളുപ്പത്തില്‍ ക്ലിഫ് ഹൗസ് കാണാന്‍ കഴിയുമെന്നതാണ് ഉയരം കൂട്ടുന്നതിനു കാരണമായി പൊലീസ് പറയുന്ന മറ്റൊരു കാരണം.

Related Articles

Back to top button