KannurKeralaLatestMalappuramThiruvananthapuramThrissur

ന്യൂനമര്‍ദ്ദ സാധ്യത: തിങ്കളാഴ്ച മുതല്‍ അതിശക്ത മഴയെന്ന് കാലാവസ്ഥാ വകുപ്പ്

“Manju”

സിന്ധുമോള്‍ ആര്‍

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച ബം​ഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപം കൊളളാനുളള സാധ്യതയുണ്ട്. ന്യൂനമര്‍ദം ശക്തിപ്രാപിച്ചാല്‍ മുന്‍വര്‍ഷങ്ങളില്‍ പ്രളയത്തിന് കാരണമായ പോലെയുളള അതിതീവ്രമഴ പെയ്തേക്കാമെന്നാണ് ആശങ്ക. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 13 വരെയുള്ള രണ്ടാഴ്ച കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് എന്നി ജില്ലകള്‍ ഒഴിച്ചുളള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

കേരളത്തില്‍ കോഴിക്കോട്, കണ്ണൂര്‍ ഒഴികെ എല്ലാ ജില്ലകളിലും ശരാശരിക്കും താഴെ മാത്രമാണ് മഴ ലഭിച്ചത്. കോഴിക്കോട് ജില്ലയില്‍ ഇതുവരെ പെയ്തത് 1902.6 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. 1,791 മില്ലി മീറ്റര്‍ മഴ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ആറ് ശതമാനം കൂടുതല്‍ മഴ ലഭിച്ചു. അതെ സമയം പശ്ചിമ ഘട്ട ജില്ലകളായ വയനാട്, ഇടുക്കി എന്നി ജില്ലകളിലാണ് ഏറ്റവും മഴ കുറവ് രേഖപ്പെടുത്തിയത്.

Related Articles

Back to top button