India

രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം

“Manju”

ശ്രീജ.എസ്

വാരണാസി- മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ പ്രതിമയില്‍ കരി ഓയില്‍ ഒഴിച്ചു. വാരണാസി മൈദഗിനിലാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ഇന്ന് വാരണാസിയില്‍ നടക്കാനിരിക്കേ ആണ് സംഭവം. കോണ്‍ഗ്രസ് നേതൃത്വം സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഘവേന്ദ്ര ചൗബേ 48 മണിക്കൂറിനുള്ളില്‍ കൃത്യത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടു.

നേരത്തെ 2018ല്‍ പഞ്ചാബിലെ ലുധിയാനയിലും രാജീവ് ഗാന്ധിയുടെ പ്രതിമയില്‍ പെയിന്റ് ഒഴിച്ചിരുന്നു. 1984ലെ സിഖ് കലാപങ്ങളുടെ പേരിലാണ് ആക്രമണകാരികള്‍ അത് ചെയ്തത്. ശിരോമണി അകാലി ദളിന് സംഭവവുമായി ബന്ധമുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആരോപിച്ചിരുന്നു.

Related Articles

Back to top button