India

പ്രധാനമന്ത്രി കര്‍ഷകരെ കാണണം ; കമല്‍ ഹാസന്‍

“Manju”

ശ്രീജ.എസ്

ചെന്നൈ: കേന്ദ്രസര്‍ക്കാരിന് വിമര്‍ശനവുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. പ്രധാനമന്ത്രി കര്‍ഷകരെ കാണുകയും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും അവരോട് സംസാരിക്കുകയും വേണമെന്ന് കമല്‍ ഹാസന്‍ ആവശ്യപ്പെട്ടു. മുന്‍ ഐഎഎസ് ഓഫീസര്‍ സന്തോഷ് ബാബു മക്കള്‍ നീതി മയ്യത്തില്‍ അം​ഗമാകുന്നുവെന്ന് അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രശ്നം കൂടുതല്‍ ​ഗുരുതരമാകുന്നതിന് മുമ്പ് കര്‍ഷകരുടെ പ്രതിസന്ധിക്ക് പരി​ഹാരമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘വയലിന്റെ ശബ്ദം എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ഇതല്ല അതിനുള്ള സമയം. റോം കത്തിയെരിയുമ്പോള്‍ വയലിന്‍ വായിക്കരുത്’ – മോദിയുടെ മൗനത്തെ വിമര്‍ശിച്ച്‌ കമല്‍ ഹാസന്‍ പറഞ്ഞു. ‘പ്രധാനമന്ത്രി കര്‍ഷകരോട് സംസാരിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ തന്നെ സമയം അതിക്രമിച്ചു. നിങ്ങള്‍ സംസാരിക്കണം. അത് രാജ്യത്തിന്റെ ആവശ്യമാണ്. നിങ്ങളും രാജ്യത്തിന്റെ നന്മയിലാണല്ലോ വിശ്വസിക്കുന്നത്. കൃഷി വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് അപേക്ഷയല്ല’ – കമല്‍ ഹാസന്‍ പറഞ്ഞു.

Related Articles

Back to top button