ചെന്നൈ: നടി ഖുഷ്ബു ചെപ്പോക്ക് നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കില്ല. ഖുഷ്ബുവിന്റെ സാധ്യത അവസാനിച്ചത് അണ്ണാ ഡിഎംകെ മണ്ഡലം പിഎംകെയ്ക്ക് നല്‍കിയതോടെയാണ്. ഡിഎംകെ അധ്യക്ഷനായിരുന്ന എം കരുണാനിധി മത്സരിച്ചിരുന്ന മണ്ഡലമാണിത്. ഖുഷ്ബു മണ്ഡലത്തില്‍ വലിയ തോതില്‍ പ്രചാരണം നടത്തിയിരുന്നു. ബിജെപിക്ക് നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മണ്ഡലം അവസാന നിമിഷമാണ് എഐഡിഎംകെ, പിഎംകെയ്ക്ക് കൈമാറിയത്. പാര്‍ട്ടിക്കു വേണ്ടിയാണ് പ്രചാരണത്തിനിറങ്ങിയത് എന്നും ഒരിക്കല്‍ പോലും താനാണ് സ്ഥാനാര്‍ത്ഥി എന്നു പറഞ്ഞിരുന്നില്ല എന്നും ഖുഷ്ബു പറഞ്ഞു.
മൂന്ന് മാസത്തോളം നടത്തിയ പ്രചരണത്തിലൂടെ തനിക്ക് ചേപ്പോക്കിനെ കൂടുതല്‍ അറിയാന്‍ കഴിഞ്ഞുവെന്നും ചേപ്പോക്കുമായി എനിക്കുള്ള ബന്ധം ജീവിതാവസാനം വരെ തുടരുമെന്നും പ്രചരണത്തിനിടയില്‍ ഒരിക്കല്‍ പോലും താനാണ് സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞിരുന്നില്ലെന്നും മറ്റൊരു പാര്‍ട്ടിയും തനിക്ക് ജനങ്ങളോട് ഇത്ര അടുത്ത് പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കിയിട്ടില്ലെന്നും അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് അവസരം നല്‍കിയതിന് പാര്‍ട്ടിയോട് കടപ്പെട്ടിരിക്കുന്നുവെന്നും ഖുഷ്ബു പറഞ്ഞു.