IndiaLatest

കര്‍ഷക സമരം പത്താം ദിവസത്തിലേയ്ക്ക്; കേന്ദ്ര സര്‍ക്കാര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

“Manju”

സിന്ധുമോൾ. ആർ

ദില്ലി: കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ കര്‍ഷകര്‍ നടര്‍ത്തുന്ന സമരം ഇന്ന് പത്താം ദിവസത്തിലേയ്ക്ക്.സമരം നടത്തുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. ഭേദഗതികളില്‍ ചര്‍ച്ചയാകാമെന്ന കേന്ദ്ര നിലപാട് കര്‍ഷകര്‍ ഇന്നലെ തള്ളിയിരുന്നു.

ഇന്ന് മുതല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിച്ച്‌ കര്‍ഷക സംഘടനകള്‍ ഇന്ന് പ്രതിഷേധിക്കും. എല്ലാ ടോള്‍ പ്ലാസകളും ഉപരോധിക്കാനും ദില്ലിയിലേക്കുള്ള റോഡുകള്‍ പൂര്‍ണമായി തടയാനും കര്‍ഷകര്‍ തീരുമാനമെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച ഭാരത് ബന്ദിനും കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അതിനായി പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമെന്നുമുള്ള കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിന തുടര്‍ന്നാണ് കഴിഞ്ഞ ദിവസം നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജപ്പെട്ടത്.

Related Articles

Back to top button