IndiaLatest

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയ്‌ക്ക് നേരെ ഭീകരാക്രമണം

“Manju”

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ശ്രീനഗറിലെ സറാഫ് കദല്‍ മേഖലയിലാണ് സുരക്ഷാ സേനയ്‌ക്ക് നേരെ ആക്രമണം ഉണ്ടായത്. സിആര്‍പിഎഫ്- പോലീസ് സംയുക്ത സംഘം മേഖലയില്‍ പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെയാണ് വാഹനങ്ങളില്‍ എത്തിയ ഭീകര സംഘം ഗ്രനേഡ് എറിഞ്ഞത്.

ഖ്വാജ ബസാറില്‍ താമസിക്കുന്ന ഫയാസ് അഹമ്മദ് മട്ടു, പോലീസുകാരായ ജാവേദ് അഹമ്മദ്, അബ്ദുള്‍ മജീദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Related Articles

Back to top button