IndiaLatest

പ്രതിദിന രോഗികള്‍ കുറയുന്നു; 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 24,337 പേര്‍ക്ക്‌

“Manju”

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത് 24,337 പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 1,00,55,560 ആയി. നിലവില്‍ ഇന്ത്യയില്‍ 3,03,639 സജീവ കേസുകളാണുള്ളത്‌.

96,06,111 പേര്‍ ഇതു വരെ കോവിഡ് മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,709 പേരാണ് രോഗമുക്തി നേടിയത്.

333 പേരുടെ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 1,45,810 ആയി. ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തിനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ആഗോളതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 7.6 കോടി കടന്നു. 76,088,034 പേര്‍ക്കാണ് ലോകത്താകമാനം കോവിഡ് ബാധിച്ചത്. 16,49,990 പേര്‍ക്ക് ജീവഹാനി സംഭവിച്ചു.

Related Articles

Back to top button