KeralaLatestThiruvananthapuram

ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ശാന്തിഗിരി വിദ്യാഭവന് ചരിത്ര വിജയം

“Manju”

ഇക്കഴിഞ്ഞ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ശാന്തിഗിരി വിദ്യാഭവന്‍ ഹയര്‍ സെക്കന്ററി സ്കൂൾ തിളക്കമാര്‍ന്ന വിജയം കൈവരിച്ചു. പരീക്ഷ എഴുതിയ റെഗുലര്‍ വിദ്യാര്‍ത്ഥികളില്‍ 89%കുട്ടികള്‍ വിജയം കൈവരിച്ചു. 7 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. പ്ലസ് ടു ഹ്യുമാനിറ്റിക്സ് ബാച്ചിലെ ഗുരുപ്രിയ 99% മാര്‍ക്കോടെ ഒന്നാം സ്ഥാനവും, സയന്‍സ് വിദ്യാര്‍ത്ഥിനി പ്രിയദര്‍ശിനി 98.6 % മാര്‍ക്കോടെ രണ്ടാംസ്ഥാനവും, ഹ്യുമാനിറ്റിക്സ് വിദ്യാര്‍ത്ഥിനി അലീന മേരി ജോസഫ് 98% മാര്‍ക്കോടെ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. 28 പേര്‍ ഡിസ്റ്റിംങ്ഷന്‍ കരസ്ഥമാക്കി.


ഗുരുപ്രിയ


പ്രിയദര്‍ശിനി


അലീന മേരി ജോസഫ്

ശാന്തിഗിരി വിദ്യാഭവന്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ 15 വര്‍ഷത്തെ അദ്ധ്യേയനചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ് ഈ വര്‍ഷത്തേത്. അദ്ധ്യേയന വര്‍ഷം ആരംഭത്തില്‍ തന്നെ മികച്ച വിജയം ലക്ഷ്യമാക്കി ചിട്ടയായി നടത്തിയ ക്ലാസ്സുകളും പരീക്ഷകളും പുറത്തു നിന്നുളള മികച്ചതായ അദ്ധ്യാപകരെ കൂടി ഉള്‍പ്പെടുത്തി രക്ഷകര്‍ത്താക്കളുടെ സഹകരണത്താല്‍ നടത്തിയ എക്സ്പേര്‍ട്ട് ക്ലാസ്സുകളും സ്കൂളിന്റെ വിജയനിലവാരം ഉയര്‍ത്താന്‍ സഹായകരമായി.പരീക്ഷ കാലയളവില്‍ കുട്ടികള്‍ക്കായി സ്കൂളില്‍ തന്നെ നൈറ്റ് ക്ലാസ്സുകളും ഈക്കഴിഞ്ഞ അദ്ധ്യേയന വര്‍ഷം മുതല്‍ ആരംഭിച്ചിരുന്നു. സയന്‍സ് ബാച്ചിലെ കുട്ടികള്‍ക്കായി പുറത്തു നിന്നുളള അദ്ധ്യാപകരുടെ സാന്നിധ്യത്തില്‍ എന്‍ട്രന്‍സ് ഓറിയന്റല്‍ ക്ലാസ്സുകള്‍ സയന്‍സ് വിദ്യാര്‍ത്ഥികളുടെ വിജയത്തിന് മികവ് കൂട്ടി.

പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയി ച്ച XII ബയോളജി സയൻസ് ബാച്ചും ഒരു കുട്ടി മാത്രം ഒരു വിഷയത്തിൽ കംപാർട്ട്മെൻ്റ് ആകുകയും ചെയ്‌ത് 99/: വിജയം കൈവരിച്ച കൊമേഴ്സ് ബാച്ചും സ്തുത്യർഹമായ നേട്ടം കൈവരിച്ച് സ്കൂളിൻ്റെ അധ്യയന ചരിത്ര ത്തിലെ നാഴികക്കല്ലുകളായി.

ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ അദ്ധ്യാപകഅനദ്ധ്യാപക ജീവനക്കാരെയും പ്രിന്‍സിപ്പാള്‍ അനുമോദിച്ചു.

Related Articles

Back to top button