IndiaLatest

നാളെ കര്‍ഷകസംഘടനകളുടെ ഭാരത് ബന്ദ്

“Manju”

ശ്രീജ.എസ്

ഭാരത് ബന്ദിന് ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണ

ദില്ലി: നാളെ രാജ്യവ്യാപകമായി കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ആം ആദ്മി പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചു. പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും ബന്ദിനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. നമ്മുടേത് കാര്‍ഷിക രാജ്യമാണെന്നും എല്ലാവരും കര്‍ഷകരെ പിന്തുണക്കണമെന്നും ദില്ലി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.

കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുള്ള സമരത്തെ തുടര്‍ന്നാണ് ഭാരത് ബന്ദ്. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരം കര്‍ശനമാക്കി നിയമം പിന്‍വലിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. നാളെ എല്ലാ ടോള്‍ പ്ലാസകളും ഉപരോധിക്കാനും തീരുമാനമുണ്ട്.

ദില്ലിയിലേക്കുള്ള എല്ലാ റോഡുകളും തടയാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ കര്‍ഷകസംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ അഞ്ചാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. മറ്റന്നാള്‍ വീണ്ടും ചര്‍ച്ച നടത്തും. ചര്‍ച്ച തുടരുമെങ്കിലും നേരത്തെ നിശ്ചയിച്ച ഭാരത് ബന്ദിന് മാറ്റമില്ലെന്ന് കര്‍ഷകസംഘടനകള്‍ വ്യക്തമാക്കി.

Related Articles

Back to top button