KeralaLatest

പിറന്നാള്‍ ദിനത്തില്‍ യുവാവിന് ദാരുണാന്ത്യം

“Manju”

പെരിങ്ങുളം: പിറന്നാള്‍ ദിനത്തില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി ബൈക്ക് അപകടത്തില്‍ പെട്ട് യുവാവിന് ദാരുണാന്ത്യം. തോട്ടപ്പള്ളില്‍ അപ്പച്ചന്റെയും ലൈസമ്മയുടെയും മകന്‍ രഞ്ജിത്ത് സേവ്യര്‍ ആണ് മരിച്ചത്. 22 വയസായിരുന്നു.
വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പാലാ അരുണാപുരം സെന്റ് തോമസ് കോളജിന് സമീപമുള്ള വളവില്‍ വെച്ചാണ് അപകടം ഉണ്ടായത്. ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയാണ് രഞ്ജിത്ത്. ബൈക്ക് റോഡിലെ വെള്ളത്തില്‍ തെന്നി നിയന്ത്രണം വിട്ടു ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് 2നു തിരുഹൃദയ പള്ളിയില്‍. എമില്‍, ജിന്റോ എന്നിവര്‍ സഹോദരങ്ങളാണ്.

Related Articles

Back to top button