IndiaLatest

കര്‍ഷകര്‍ ഭീരുക്കളെന്ന് കൃഷിമന്ത്രി; വിമര്‍ശിച്ചു കോണ്‍ഗ്രസ്

“Manju”

ബംഗലൂരു: കാര്‍ഷിക തകര്‍ച്ചയില്‍ പിടിച്ചുനില്‍ക്കാനാവാതെ ആത്മഹത്യ ചെയ്യേണ്ടിവരുന്ന കര്‍ഷകരെ പരിഹസിച്ച് കര്‍ണാടക കൃഷി മന്ത്രി ബി.സി പട്ടീല്‍. ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കളാണ്. ഭീരുക്കള്‍ക്ക് മാത്രമാണ് ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച് ജീവനൊടുക്കാന്‍ കഴിയൂ. വെള്ളത്തില്‍ വീണാല്‍ നീന്തിക്കയറാനാണ് നാം ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. കുടകിലെ പൊന്നാംപെട്ടില്‍ മുളകര്‍ഷകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.’കാര്‍ഷിക മേഖല എത്രമാത്രം ലാഭകരമാണെന്ന് ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൃഷിയില്‍ വ്യാപൃതരായിരിക്കുന്ന സ്ത്രീകള്‍ക്ക് വലിയ സമ്പാദ്യമുണ്ടാക്കാന്‍ കഴിയുന്നു. മറ്റു കര്‍ഷകര്‍ക്ക് എന്തുകൊണ്ട് അതിനു കഴിയുന്നില്ലെന്നും മന്ത്രി ചോദിക്കുന്നു.

മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. മന്ത്രി കര്‍ഷകരെ അപമാനിക്കുകയാണെന്നും അദ്ദേഹം മാപ്പ് പറയണമെന്നും ഉഗ്രപ്പ ആവശ്യപ്പെട്ടു. ഒരു കര്‍ഷകനും ജീവനൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല. വെള്ളപ്പൊക്കവും വരള്‍ച്ചയും പോലെ പല കാരണങ്ങളാണ് അവരുടെ ജീവനെടുക്കുന്നത്. പ്രശ്‌നങ്ങളുടെ ഗൗരവം മനസ്സിലാക്കാതെ വളരെ വിലകുറഞ്ഞ പ്രസ്താവനകളാണ് മന്ത്രി നടത്തുന്നതെന്നും കോണ്‍ഗ്രസ് വക്താവ് വി.എസ് ഉഗ്രപ്പ വിമര്‍ശിച്ചു.

 

Related Articles

Back to top button