KeralaLatest

ചിന്നുക്കോഴി നാലര മണിക്കൂറില്‍ 24 മുട്ടകളിട്ടു

“Manju”

 

അമ്ബലപ്പുഴ : നാലര മണിക്കൂറിനുള്ളില്‍ തുടര്‍ച്ചയായി 24 മുട്ടകളിട്ടു ചിന്നുക്കോഴിയെ കാണാന്‍ സന്ദര്‍ശകരുടെ തിരക്ക്. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചെറുകാട് വീട്ടില്‍ ബിജുവിന്റെ വീട്ടിലെ കോഴിയാണ് നാട്ടിലെ താരം. ഞായറാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 2 വരെയായിരുന്നു ചിക്കു എന്ന് വീട്ടുകാര്‍ വിളിക്കുന്ന പിടക്കോഴിയുടെ മാരത്തോണ്‍ മുട്ടയിടീല്‍. കോഴി രാവിലെ നടക്കാന്‍ ബുദ്ധിമുട്ടുന്നതു കണ്ട വീട്ടുകാര്‍ കാലില്‍ തൈലം പുരട്ടി വീടിനു മുന്നില്‍ തറയില്‍ ചാക്കു വിരിച്ച്‌ കിടത്തി.പിന്നീടാണ് കോഴി തുടര്‍ച്ചയായി മുട്ട ഇടുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മുട്ടകളുടെ എണ്ണം കൂടിയതോടെ നാട്ടുകാരും വിവരം അറിഞ്ഞു. പിന്നീട് കോഴിയെ കാണാന്‍ സന്ദര്‍ശകരുടെ തിരക്ക് കൂടി.മുട്ടകള്‍ക്കെല്ലാം സാധാരണ വലിപ്പവുമുണ്ട്

ബിജുവും കുടുംബവും വളര്‍ത്തുന്ന 8 മാസം പ്രായമായ 25 കോഴികളില്‍ ഒരാളാണ് ചിന്നു . 8 മാസം മുമ്ബ് മുന്നാക്ക വികസന പദ്ധതി പ്രകാരം ലോണിലൂടെ കിട്ടിയതാണ് 25 കോഴിക്കുഞ്ഞുങ്ങളും കൂടും. വീട്ടമ്മയായ ഭാര്യ മിനിക്ക് ഒരു വരുമാനമാകട്ടെ എന്നു കരുതിയാണ് കോഴികളെ വാങ്ങാന്‍ തീരുമാനിച്ചതെന്ന് സെയില്‍സ് മാനായ ബിജു പറഞ്ഞു. പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വെങ്കിടേശ്വര ഹാച്ചറിയില്‍ നിന്നുള്ള ബി.വി 380 ഹൈബ്രീഡ് ഇനത്തില്‍പ്പെട്ടതാണ് കോഴികള്‍. അവരുടെ നിര്‍ദ്ദേശപ്രകാരമുള്ള തീറ്റകളും മരുന്നുമാണ് നല്‍കി വരുന്നത്. ഒരു കോഴി 24 മുട്ടകളിട്ട സംഭവം അതിശയമാണെന്നാണ് വെങ്കിടേശ്വര ഹാച്ചറിയിലെ ഡോ.സമ്ബത്ത് കുമാര്‍ പറയുന്നത്.

Related Articles

Back to top button