IndiaLatest

ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ്സ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

“Manju”

In Independence Day speech, PM Modi says India to strive for self-reliance  | The News Minute

ശ്രീജ.എസ്

ന്യഡല്‍ഹി; ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസ്സിന് ഇന്ന് ന്യൂഡല്‍ഹി വേദിയാകും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനം വെര്‍ച്വല്‍ സംവിധാനത്തിലാണ് നടക്കുന്നത്. രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ ടെലകോം വകുപ്പും മറ്റ് സ്വകാര്യ മേഖലയിലെ മൊബൈല്‍ സേവന ദാതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.ചൊവ്വാഴ്ച ആരംഭിക്കുന്ന കോണ്‍ഗ്രസ് വ്യാഴാഴ്ച പൂര്‍ത്തിയാകും.

ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗവും, സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ശേഷം പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും. ആത്മനിര്‍ഭര്‍ ഭാരത്, സാങ്കേതിക ഉള്‍ച്ചേര്‍ക്കല്‍, സുസ്ഥിര വികസനം, സംരംഭകത്വം, കണ്ടുപിടിത്തങ്ങള്‍ എന്നിവ സംബന്ധിച്ച ഇന്ത്യയുടെ കാഴ്ചപ്പാടുകള്‍ ആളുകളിലേക്ക് എത്തിക്കുകയാണ് മൊബൈല്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യം.

Related Articles

Back to top button