KeralaLatest

കൊച്ചിയുടെ ഗതാഗത കുതിപ്പിന് കരുത്തേകി വാട്ടര്‍ മെട്രൊ

“Manju”

കൊച്ചിയുടെ ഗതാഗത കുതിപ്പിന് കരുത്തേകി വാട്ടര്‍ മെട്രൊ സജീവമാകുന്നു. മുസിരിസ് എന്ന് പേരിട്ട ബോട്ടാണ് കൊച്ചിയുടെ ഓളപ്പരപ്പില്‍ ഓടി തുടങ്ങുക. ജലഗതാഗതത്തില്‍ ഏറെ പുതുമകള്‍ സൃഷ്ടിച്ച ബാറ്ററി പവേര്‍ഡ് ഇലക്ട്രിക്കല്‍ ബോട്ടാണ് വാട്ടര്‍ മെട്രൊയ്ക്കായി ഒരുക്കിയിരിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കായല്‍ കാഴ്ചകള്‍ കണ്ട് കൊച്ചിക്കാര്‍ക്ക് ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കാം.
കൊച്ചിയുടെ ഓളപ്പരപ്പുകളെ കൈയടക്കാനാണ് വാട്ടര്‍മെട്രൊ തയാറെടുക്കുന്നത്. അതുകൊണ്ട് തന്നെ പ്രതീക്ഷകള്‍ ഏറെയുണ്ട് കെഎംആര്‍എല്ലിന്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ക്യാമ്പിന്‍. മെട്രൊയ്ക്ക് സമാനമായ ഇരിപ്പിടം. അതിനിടയില്‍ തന്നെ ലൈഫ് ജാക്കറ്റുകള്‍. അപകടം സംഭവിച്ചാല്‍ രക്ഷപെടേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കുന്ന സേഫ്റ്റി ഡെമോ. അങ്ങനെ വ്യത്യസ്തതകള്‍ ഏറെയാണ് വാട്ടര്‍മെട്രൊയ്ക്ക്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ ബോട്ട് ശൃംഖലയാണിത്. 15 മിനിട്ടിനുള്ളില്‍ ചാര്‍ജ് നിറയുന്ന സംവിധാനം. ബാറ്ററിക്കൊപ്പം വേണമെങ്കില്‍ ഡീസല്‍ ജനറേറ്ററും പ്രവര്‍ത്തിപ്പിക്കാം. എട്ടു േനാട്ടിക്കല്‍ മൈല്‍ വേഗത്തില്‍ ഓടുന്ന ബോട്ട് പരമ്പരാഗത ബോട്ടുകളെ വെല്ലും. 76 കിലോമീറ്ററിലായി 38 ടെര്‍മിനലുകളാണ് വാട്ടര്‍മെട്രൊ ബന്ധിപ്പിക്കുന്നത്. കാക്കനാട് വൈറ്റില എന്നീ രണ്ട് ടെര്‍മിനലുകള്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. വൈപ്പിന്‍, ബോള്‍ഗാട്ടി, സൗത്ത് ചിറ്റൂര്‍, ചേരാനെല്ലൂര്‍ എന്നീ ടെര്‍മിനലുകള്‍ ജൂണില്‍ പൂര്‍ത്തിയാകും. കൊച്ചിന്‍ ഷിപ്‌യാര്‍ഡിനാണ് നിര്‍മാണ ചുമതല. ഇനിയും ഏറെ ബോട്ടുകള്‍ പണിപ്പുരയിലാണ്

Related Articles

Back to top button