InternationalLatest

ഡൊമിനിക് എന്ന പേര് നല്‍കിയാല്‍ 60 വര്‍ഷത്തേക്ക് ‘പിസ’ ഫ്രീ

“Manju”

 

നവജാതശിശു പരിചരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | New born baby | Baby Birth  | Birth Defects | Birth Teeth | Wisdom Teeth | Baby birth with Teeth |  Child Care | New Born Baby

ശ്രീജ.എസ്

കാന്‍‌ബെറ: പിസ ഭീമന്‍ ഡോമിനോസാണ് തങ്ങളുടെ അറുപതാം പിറന്നാള്‍ ആഘോഷ വേളയില്‍ ഒരു പേര് ചലഞ്ചുമായി രംഗത്തെത്തിയത്. എന്നാല്‍ ഡിസംബര്‍ ഒമ്പതിന് പിറക്കുന്ന നവജാത ശിശുവിന് ഡോമിനോസ് നിര്‍ദ്ദേശിക്കുന്ന പേര് നല്‍കിയാലാണ് ഈ വമ്പന്‍ ഓഫര്‍ ലഭിക്കുക. അറുപതു വര്‍ഷത്തേക്ക് സൗജന്യ പിസ നല്‍കുമെന്നാണ് വാഗ്ദാനം. എല്ലാ മാസവും 14 ഡോളറിന് തുല്യമായ (ഏകദേശം ആയിരത്തോളം രൂപ) പിസ ആയിരിക്കും നല്‍കുക.

എന്നാല്‍ ഓസ്ട്രേലിയയില്‍ ജനിക്കുന്ന കുഞ്ഞിനാണ് ഇത്തരമൊരു സുവര്‍ണാവസരം ലഭിക്കുക. ഡൊമിനിക് (Dominic), ഡൊമിനിക്വെ (Dominique) എന്നീ പേരുകളില്‍ ഏതെങ്കിലും ഒന്ന് നവജാത ശിശുവിന് നല്‍കുന്നവര്‍ക്കാണ് ഈ ഭാഗ്യം. അടുത്ത അറുപതു വര്‍ഷത്തേക്ക് എല്ലാ മാസവും 14 ഡോളര്‍ വിലമതിക്കുന്ന പിസ ലഭിക്കും. അതായത്, 10, 080 ഡോളര്‍ വിലയുടെ പിസയാണ് അറുപതു വര്‍ഷം കൊണ്ട് ലഭിക്കുക. 2080 വരെ പിസ ലഭിക്കും. അതേസമയം കുഞ്ഞിന് ഡോമിനോസ് നിര്‍ദ്ദേശിച്ച പേര് നല്‍കിയെന്ന് വ്യക്തമാക്കുന്ന രേഖകളും വേണം.

Related Articles

Back to top button