IndiaLatest

കര്‍ഷക സംഘടനകളും അമിത് ഷായും നടത്തിയ ചര്‍ച്ച പരാജയം

“Manju”

ന്യൂഡല്‍ഹി: വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷക സംഘടനകളുടെ 13 നേതാക്കളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ചർച്ച പരാജയം. പ്രശ്നപരിഹാരത്തിന് സർക്കാർ ഉറപ്പുകൾ എഴുതി നൽകാമെന്ന് അമിത് ഷാ വ്യക്തമാക്കി. കർഷക നിയമം പിൻവലിക്കില്ലെന്നും അറിയിച്ചു.

നിയമം പിൻവലിച്ചില്ലെങ്കിൽ സമരം തുടരുമെന്നു വ്യക്തമാക്കിയ കർഷകർ, കേന്ദ്ര സർക്കാരുമായി ബുധനാഴ്ച നടത്താനിരുന്ന ആറാം ഘട്ട ചർച്ച റദ്ദാക്കി. നാളെ സംഘടനകൾ യോഗം ചേരും.
കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച ബുധനാഴ്ച നടക്കില്ലെന്ന് അമിത് ഷായുടെ ചര്‍ച്ചയ്ക്കുശേഷം പുറത്തുവന്ന ഓള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊള്ള മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല. ഉറപ്പുകള്‍ ബുധനാഴ്ച എഴുതി നല്‍കാമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകളിന്മേല്‍ ചര്‍ച്ച നടത്താന്‍ കര്‍ഷക സംഘടനകള്‍ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button