InternationalLatest

രണ്ടാമത്തെ അതിവേഗ സെഞ്ചുറിക്കാരന്‍ : 29-ാം വയസില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

“Manju”

വെല്ലിങ്ടണ്‍: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് താരം കോറി ആന്‍ഡേഴ്‌സണ്‍. ഏകദിനത്തില്‍ അതിവേഗ സെഞ്ചുറി എന്ന നേട്ടം ഒരിക്കല്‍ കൈക്കലാക്കിയ കീവിസ് താരമാണ് 29-ാം വയസില്‍ ക്രിക്കറ്റ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് പാഡഴിച്ച താരം എന്നാല്‍ യുഎസിലെ മേജര്‍ ലീഗ് ക്രിക്കറ്റുമായി മൂന്നു വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു.

ന്യൂസിലന്‍ഡിനായി 13 ടെസ്റ്റ് മത്സരങ്ങളും 49 ഏകദിനങ്ങളും 31 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ന്യൂസിലന്‍ഡ് ടീമില്‍ ഇടംപിടിച്ചിരുന്നില്ല. 93 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി രണ്ട് സെഞ്ചുറിയും 10 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ താരം 2277 റണ്‍സും നേടിയിട്ടുണ്ട്. ന്യൂസിലന്‍ഡിനായി 90 വിക്കറ്റും താരം നേടിയിട്ടുണ്ട്. 2013 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ക്യൂന്‍സ്ടൗണില്‍ നടന്ന മത്സരത്തില്‍ 36 പന്തുകളില്‍ നിന്ന് അതിവേഗ സെഞ്ചുറിയെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. പിന്നാലെ 2015 ല്‍ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ് 31 പന്തുകളില്‍ നിന്ന് അതിവേഗ സെഞ്ചുറി നേട്ടത്തോടെയാണ് കോറിയുടെ റെക്കോര്‍ഡ് തകര്‍ത്തത്.

ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായും, മുംബൈ ഇന്ത്യന്‍സിനായും, റോയല്‍ ചലഞ്ചേഴ്‌സ് ബാംൂരിനായും താരം കളിച്ചിട്ടുണ്ട്.2015 ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പ് ആയ ന്യൂസിലന്‍ഡ് ടീമില്‍ അംഗമായിരുന്നു. തുടരെ തുടരെ അലട്ടിയ പരിക്കുകളാണ് കോറിയുടെ കരിയറിനെ ബാധിച്ചത്. 2018 നവംബറിലാണ് അദേഹം അവസാനമായി ന്യൂ സിലന്‍ഡിനായി ട്വന്റി20 മത്സരം കളിച്ചത്

Related Articles

Back to top button