LatestMalappuram

കാറും ടാങ്കറും കൂട്ടിയിടിച്ച്‌ കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

“Manju”

കല്‍പറ്റ: കാക്കവയലില്‍ കാറും ടാങ്കര്‍ ​ലോറിയും കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ മരിച്ചു. തമിഴ്നാട് അതിര്‍ത്തിയിലെ പാട്ടവയല്‍ സ്വദേശികളാണ് അപകടത്തി​ല്‍പെട്ടത്. കാര്‍ യാത്രക്കാരായ പാട്ടവയല്‍ സ്വശേദി പ്രവീഷ് (39), അമ്മ പ്രേമലത (62), ഭാര്യ ശ്രീജിഷ (34) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാലുവയസ്സുള്ള മകന്‍ ആരവിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.അപകടത്തില്‍ മരിച്ച പ്രവീഷും ഭാര്യ ശ്രീജിഷയും ചൊവ്വാഴ്ച രാവിലെ 11.30ഓടെയായിരുന്നു അപകടം. സുല്‍ത്താന്‍ ബത്തേരി ഭാഗത്തുനിന്ന് പാലുമായി കല്‍പറ്റയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയും ബാലുശ്ശേരിയില്‍നിന്ന് പാട്ടവയലിലേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

Related Articles

Back to top button