KeralaLatest

ലോക്ഡൗൺ നീയന്ത്രണങ്ങളും നീയമങ്ങളും കാറ്റിൽ പറത്തി പോത്തൻകോട്

“Manju”

santhigirinews exclusive

പോത്തൻകോട് റോഡിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്.നീയന്ത്രണങ്ങളൊക്കെ നാട്ടുകാർ അവഗണിച്ച മട്ടാണ് ഇപ്പോൾ. കടകൾ തുറക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും കൂടി ചെയ്തതോടെ റോഡിൽ കടുത്ത ഗതാഗതക്കുരുക്കായി.കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനാകാത്ത തിരക്കായിരുന്നു റോഡിൽ ഇന്ന് അനുഭവപ്പെട്ടത്.
അതേസമയം തിരക്കൊഴിവാക്കാൻ കടകളിലെത്തുന്നവർ പരമാവധി വാഹനങ്ങൾ ഉപയോഗിക്കരുതെന്നും അല്ലെങ്കിൽ പാതയോരത്ത് വാഹനങ്ങൾ നിർത്തിയിട്ടശേഷം റോഡിലേക്ക് പ്രവേശിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും അതൊന്നും പ്രവർത്തികമാകുന്നില്ല.
വെഞ്ഞാറമൂട് നെല്ലനാട് ഉൾപ്പെടെ സമീപത്ത് ഉള്ള ആറ് പഞ്ചായത്തുകൾ കണ്ടെയിൻമെൻ്റ് സോണിൽ ആണെന്നിരിക്കെ സമീപ പ്രദേശമായ പോത്തൻകോട്ട് ഇത്രയധികം ജനത്തിരക്ക് ഉണ്ടാകുന്നത് ആശങ്കയുളവാക്കുന്ന ഒന്നാണ്.

https://www.facebook.com/SanthigiriNews/videos/239971570790091/

 

 

Related Articles

Back to top button